വോട്ടർ ഐ.ഡി കാർഡിൽ പട്ടിയുടെ ചിത്രം; പ്രതിഷേധവുമായി മധ്യവയസ്കൻ
text_fieldsമുർഷിദാബാദ്: ബംഗാളിൽ വോട്ടർ ഐ.ഡി കാർഡിൽ പട്ടിയുടെ ഫോട്ടോ വെച്ച് നൽകിയ അധികൃതർക്കെതിരെ പ്രതിഷേധവുമായി മധ്യവയസ്കൻ. മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുനൽ കർമേക്കർ എന്നയാൾക്കാണ് പട്ടിയുടെ ഫോട്ടോ വെച്ച് വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയത്.
ഐഡി കാർഡിലുള്ള തെറ്റ് തിരുത്താൻ അപേക്ഷിച്ച സുനിലിന് തിരുത്തി ലഭിച്ച കാർഡിലാണ് തൻെറ ചിത്രത്തിന് പകരം പട്ടിയുടെ ചിത്രം കാണേണ്ട ഗതികേട് വന്നത്. ‘ദുലാൽ സ്മൃതി സ്കൂളിലേക്ക് ഇന്നലെയാണ് എന്നെ വിളിപ്പിച്ചത്. അവിടെയുള്ള ഉദ്യോഗസ്ഥൻ വോട്ടർ ഐഡി കാർഡ് ഒപ്പിട്ട് നൽകി. അതിലുള്ള ഫോട്ടോ അയാൾ ശ്രദ്ധിച്ചില്ല. ഇത് എൻെറ അന്തസിനെ ബാധിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ബ്ലോക് ഡവലപ്മെൻറ് ഓഫീസർക്ക് പരാതി നൽകും. ഇനി ഇത്തരം സംഭവങ്ങൾ നടക്കരുത്. -സുനിൽ പറഞ്ഞു.
WB: Sunil Karmakar, a resident of Ramnagar village in Murshidabad,says he had applied for a correction in his voter ID&when he received a revised ID,it had a dog's photo instead of his own. BDO says "Photo has already been corrected. He'll get final ID with correct photo."(04.03) pic.twitter.com/c9Ba9uybOP
— ANI (@ANI) March 4, 2020
അതേസമയം സുനിൽ കർമേക്കറുടെ ഐഡി കാർഡിലുള്ള ചിത്രം തിരുത്തിയിട്ടുണ്ടെന്നും പുതിയ കാർഡ് അദ്ദേഹത്തിന് ഉടൻ ലഭിക്കുമെന്നും ബി.ഡി.ഒ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
