ബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് ഫാ. റോബി കണ്ണഞ്ചിറക്ക്
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐക്ക്. കോൽക്കത്തയിലെ ലോക്ഭവനിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് അവാർഡ് സമ്മാനിച്ചു.
മതാന്തര സംവാദം, വിദ്യാഭ്യാസം, സമാധാനം, സാംസ്‌കാരികം എന്നീ മേഖലകളിൽ കഴിഞ്ഞ 25 വർഷത്തിലേറെയായി ഫാ. റോബി നൽകി വരുന്ന സംഭവനകൾ കണക്കിലെടുത്താണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണിത്.
കേരള കത്തോലിക്ക ബിഷപ്പ് കൗൺസിലിന്റെ ഡയലോഗ് ആൻഡ് എക്യൂമെനിസം കമീഷൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫാ. റോബി 2014 മുതൽ വേൾഡ് ഫെലോഷിപ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിലിന്റെ സെക്രട്ടറി ജനറൽ ആണ് . ഐക്യരാഷ്ട്ര സഭയുടെ എൻ.ജി.ഒ പ്രതിനിധി എന്ന നിലയിലും ആഗോളതലത്തിൽ മതാന്തര സംവാദത്തിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

