Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാദവ്പുർ സർവകലാശാലയിൽ ബംഗാൾ ഗവർണറെ തടഞ്ഞ് വിദ്യാർഥികൾ
text_fieldsbookmark_border
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച പശ്ചിമ ബംഗാൾ ഗവർണറെ ജാദവ്പുർ സർവകലാശാലയിൽ തടഞ്ഞ് വിദ്യാർഥികൾ. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു. സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ.
ഗവർണർ ബി.ജെ.പിയുടെ ഏജന്‍റാണെന്നും തിരിച്ചുപോകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. വാഹനം ക്യാമ്പസിനകത്ത് കടന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
