Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗാ​ൾ...

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: ​അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്; 77 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളി​ങ് ആ​വ​ശ്യം

text_fields
bookmark_border
ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: ​അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്;  77 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളി​ങ് ആ​വ​ശ്യം
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ തെ​ക്ക​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ ബി​ഹാ​ല​യി​ലാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. മു​ൻ കൗ​ൺ​സി​ല​റും തൃ​ണ​മൂ​ൽ നേ​താ​വു​മാ​യ അ​ഞ്ജ​ൻ ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ത​ങ്ങ​ളു​ടെ ഓ​ഫി​സി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ബി.​ജെ.​പി സം​ഘം ക​ല്ലും വ​ടി​യു​മാ​യി പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തി​നി​ടെ, ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ 77 ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളി​ങ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു മു​മ്പാ​കെ ആ​വ​ശ്യ​മു​യ​ർ​ന്നു.

ഫാ​ൾ​ട്ട (32 ബൂ​ത്ത്), ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ 29, മ​ഗ്ര​ഹാ​ത് 13, ബ​ഡ്ജ് മൂ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും റീ ​പോ​ളി​ങ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. സൂ​ക്ഷ്മ വി​ശ​ക​ല​ന​ത്തി​നു​ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal electionTMCRe polling
News Summary - Bengal Election: Five injured; re-polling demanded in 77 booths
Next Story