Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ഇടതു...

ബംഗാളിൽ ഇടതു പക്ഷത്തിനും കോൺഗ്രസിനും തിരിച്ചുവരവോ?

text_fields
bookmark_border
ബംഗാളിൽ ഇടതു പക്ഷത്തിനും കോൺഗ്രസിനും തിരിച്ചുവരവോ?
cancel

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണലിന്‍റെ ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ പശ്ചിമ ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും തിരിച്ചുവരുന്നതിന്‍റെ സൂചനകൾ. മൂന്നുസീറ്റുകളിലാണ് ഇടതുപക്ഷം മുന്നേറുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്. കോൺഗ്രസ് നാലു സീറ്റിലും മുന്നേറുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിന് ഒരു സീറ്റുപോലം ലഭിച്ചിരുന്നില്ല. മതാ ബാനർജിയുടെ ടി.എം.സിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ശക്തമായ മത്സരമാണ് നടക്കുന്നത്. ആദ്യമണിക്കൂറുകളിൽ ബി.ജെ.പിക്കാണ് മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ ബി.ജെ.പിക്ക് മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും ടി.എം.സി തിരുച്ചുവരുന്നിരുന്നു. വീണ്ടും ടി.എം.സിയുടെ പിറകോട്ടുപോവുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 155 സീറ്റിൽ ബി.ജെ.പി മുന്നേറുന്നു. മമതാ ബാനർജിയുടെ ടി.എം.സി 121 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. കോൺഗ്രസ് മൂന്ന് സീറ്റിലും മുന്നേറുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ് ആദ്യമണിക്കൂറുകളിലെ ട്രെന്‍റ്. ബംഗാളിൽ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബി.ജെ.പിക്കായിരുന്നു മുൻതൂക്കം പ്രവചിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി തിരിച്ചുവരുമെന്ന് സി.പി.എം നേതാക്കൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. 'ഇത്തവണ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ഒരു മാറ്റം ഉണ്ടാകണം. സാധാരണക്കാർ സർക്കാരിൽ അസ്വസ്ഥരാണ്'. ജാദവ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബികാഷ് രഞ്ജൻ ഭട്ടാചാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bengal election 2026 updates
Next Story