Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘365 ദിവസം...

‘365 ദിവസം തമ്പടിച്ചിട്ടും കാര്യമില്ല; ബംഗാളികൾക്ക് താങ്കളെ ഇഷ്ടമല്ല’; അമിത് ഷായെ പരിഹസിച്ച് മമത

text_fields
bookmark_border
‘365 ദിവസം തമ്പടിച്ചിട്ടും കാര്യമില്ല; ബംഗാളികൾക്ക് താങ്കളെ ഇഷ്ടമല്ല’; അമിത് ഷായെ പരിഹസിച്ച് മമത
cancel

ഗ​സോ​ൾ: സം​സ്ഥാ​ന​ത്ത് 15 ദി​വ​സം താ​മ​സി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ പ​രി​ഹ​സി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. 15 അ​ല്ല, 365 ദി​വ​സം താ​മ​സി​ച്ചി​ട്ടും പ്ര​യോ​ജ​ന​മി​ല്ലെ​ന്നും കാ​ര​ണം ബം​ഗാ​ൾ ജ​ന​ത​ക്ക് താ​ങ്ക​ളെ ഇ​ഷ്ട​മ​ല്ലെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു. ഗ​സോ​ളി​ലെ തെ​ര​​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ക​ഴി​ഞ്ഞ ദി​വ​സം ഭ​ബാ​നി​പൂ​രി​ൽ, ബി.​ജെ.​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണ വേ​ള​യി​ലാ​ണ്, 15 ദി​വ​സം ബം​ഗാ​ളി​ൽ ത​ങ്ങി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ഷാ ​പ്ര​ഖ്യാ​പി​ച്ച​ത്. ‘‘സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും പ​ണ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് എ​ല്ലാം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഡ​ൽ​ഹി​യ​ല്ല ബം​ഗാ​ൾ. 15 ദി​വ​സം ഇ​വി​ടെ ത​ങ്ങു​മെ​ന്ന് താ​ങ്ക​ൾ പ​റ​യു​ന്നു. 365 ദി​വ​സം താ​മ​സി​ച്ചാ​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഇ​വി​ട​ത്തെ ആ​ളു​ക​ൾ​ക്ക് നി​ങ്ങ​ളെ ഇ​ഷ്ട​മ​ല്ല’’ - മ​മ​ത പ​റ​ഞ്ഞു.

പേ​ര് പ​രാ​മ​ർ​ശി​ക്കാ​​തെ, എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​ക്കെ​തി​രെ​യും അ​വ​ർ വി​മ​ർ​ശ​ന​മെ​യ്തു. മാ​ൾ​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് കാ​ര​ണം എം.​ഐ.​എം ആ​ണെ​ന്ന് മ​മ​ത കു​റ്റ​പ്പെ​ടു​ത്തി. എ​സ്.​ഐ.​ആ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഏ​ഴ് ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ഫി​സി​നു​ള്ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചി​ല​ർ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ൽ ബി.​ജെ.​പി​യു​ടെ ‘ഹൈ​ദ​രാ​ബാ​ദ് കു​ക്കൂ’ ആ​ണെ​ന്നാ​യി​രു​ന്നു ഉ​വൈ​സി​യെ ഉ​ന്ന​മി​ട്ട് മ​മ​ത​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് വ​ന്ന​വ​രാ​ണ് ഇ​തി​നു പി​ന്നി​ൽ. ത​ങ്ങ​ൾ അ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി​യെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള പാ​ർ​ട്ടി ബം​ഗാ​ളി​ലെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നും ബി.​ജെ.​പി വി​രു​ദ്ധ വോ​ട്ട​ർ​മാ​രെ ഭി​ന്നി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMamata Banerjeeamith shahTMCBJP
News Summary - "Bengal Doesn't Like You; Even 365 Days Won't Help," Mamata Banerjee Mocks Amit Shah
Next Story