Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ കടുത്ത മത്സരം; ലീഡ് പിടിച്ചെടുത്ത് തൃണമൂൽ, ബി.ജെ.പി പിന്നിൽ, സി.പി.എം മൂന്നാമത്

text_fields
bookmark_border
Trinamool Congress
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുപ്ഗുരി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലീഡ് നേടി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്ര റോയ്. അഞ്ച് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 962 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിർമൽ ചന്ദ്ര റോയ്ക്കുള്ളത്. നിർമൽ ചന്ദ്ര റോയ് 50,441ഉം ബി.ജെ.പി സ്ഥാനാർഥി തപസി റോയ് 49,479ഉം വോട്ട് നേടി. ആകെ 10 റൗണ്ട് വോട്ടുകളാണ് എണ്ണാനുള്ളത്.

സി.പി.എമ്മിന്‍റെ ഈശ്വർ ചന്ദ്ര റോയ്ക്ക് 5590 വോട്ടുകളും ലഭിച്ചു.

ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal Dhugpuri assembly bye election updates
Next Story