Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൽക്കരി കുംഭകോണം;...

കൽക്കരി കുംഭകോണം; പൊലീസുകാരൻ മാഫിയയിൽ നിന്ന്​ 168 കോടി സ്വീകരിച്ചെന്ന്​ ഇ.ഡി

text_fields
bookmark_border
കൽക്കരി കുംഭകോണം; പൊലീസുകാരൻ മാഫിയയിൽ നിന്ന്​ 168 കോടി സ്വീകരിച്ചെന്ന്​ ഇ.ഡി
cancel
camera_alt

അശോക്​ മിശ്ര

കൊൽക്കത്ത: ബംഗാളിലെ ബൻകുര പൊലീസ്​ സ്​റ്റേഷൻ ഇൻ ചാർജായ അശോക്​ മിശ്ര, രാഷ്​ട്രീയ നേതാക്കൻമാർക്കായി കൽക്കരി മാഫിയയിൽ നിന്ന്​ കോടിക്കണക്കിന്​ പണം സ്വീകരിച്ചതായി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ട്രേറ്റ്​. തൃണമൂൽ നേതാവ്​ വിനയ്​ മിശ്രയടക്കമുള്ള രാഷ്​ട്രീയ നേതാക്കൻമാർക്ക്​ വേണ്ടി 2020 മെയ്​ മുതൽ സെപ്​തംബർ വരെ 3,00,350 പെട്ടികളിലായി 168 കോടിയോളം രൂപ​ അശോക്​ മിശ്ര സ്വീകരിച്ചെന്നാണ്​​ ഇ.ഡി ആരോപിക്കുന്നത്​.

കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട്​ ഏപ്രിൽ നാലിനാണ്​ മിശ്രയെ അറസ്റ്റ്​ ചെയ്​തത്​. മിശ്രയുടെ കസ്റ്റഡി കോടതി ഏപ്രിൽ 12 വരെ നീട്ടിയിരുന്നു. കുംഭകോണത്തിന്‍റെ പ്രധാന സൂത്രധാരനായി കണക്കാക്കപ്പെടുന്ന അനൂപ്​ മാജിയുമായി മിശ്രക്ക്​ ബന്ധമുണ്ടെന്നാണ്​ അരോപണം. കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ അറസ്റ്റാണിത്​.

കൽക്കരി മാഫിയയിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൽ നിന്നും അതുവരെ ഒഴിഞ്ഞുമാറിയ അശോക്​ മിശ്രക്ക്​ 168 കോടി രൂപ ലഭിച്ചതായുള്ള വൗച്ചറുകൾ കാണിക്കുകയായിരുന്നുവെന്നും ഇ.ഡി വെളിപ്പെടുത്തി. വിനയ്​ മിശ്രയുടെ നിർദേശപ്രകാരമാണ്​ അദ്ദേഹം പ്രവർത്തിച്ചതെനും വിനയ് മിശ്ര ഉൾപ്പെടെയുള്ള രാഷ്ട്രീയ മേധാവികൾക്കായി അനുപ് മാജിയിൽ നിന്ന് 168 കോടി രൂപ അശോക്​ മിശ്രക്ക്​ ലഭിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും ഇ.ഡി വ്യക്​തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengalcoal scamED
News Summary - Bengal cop collected Rs 168 crore for his political bosses says ED
Next Story