Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ സർവകലാശാലകളുടെ...

ബംഗാളിൽ സർവകലാശാലകളുടെ ചാൻസലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
ബംഗാളിൽ സർവകലാശാലകളുടെ ചാൻസലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം
cancel

കൊൽകത്ത: പശ്ചിമ ബംഗാളിലെ സർവകലാശാലകളുടെ ചാൻസലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഗവർണർ ജഗദീപ് ധൻഖറിനെ മാറ്റി മുഖ്യമന്ത്രി മമത ബാനർജിയെ സംസ്ഥാനത്തിന് കീഴിലുള്ള സർവകലാശാലകളുടെ ചാൻസലർ ആയി നിയമിക്കുന്നതാണ് പുതിയ നിർദേശം. ജൂൺ പത്തിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കും.

ബിൽ നിയമസഭ പാസാക്കുന്നതോടെ ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ, ന്യുനപക്ഷ ക്ഷേമ വകുപ്പ് എന്നിവയുടെ കീഴിലുള്ള സർവകലാശാലകളുടെ ചാൻസലർ മുഖ്യമന്ത്രിയാവും. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാറിന്‍റെ പുതിയ നീക്കം.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഭൂരിപ‍ക്ഷമുള്ള നിയമസഭയിൽ ബിൽ പാസാക്കുന്നത് വെല്ലുവിളിയാവില്ല. നിലവിൽ ഗവർണറാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും ചാൻസലർ.

മെയ് 26ന് ചാൻസലർ പദവിയിലേക്ക് മുഖ്യമന്ത്രിയെ നിർദേശിക്കുന്ന ബിൽ അവതരിപ്പിക്കുന്നതിന് ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ബംഗാൾ സർക്കാറിന്‍റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തീരുമാനം ഫെഡറലിസത്തിനെതിരായ അക്രമണമാണെന്നാണ് ബി.ജെ.പി വിമർശിച്ചത്.

Show Full Article
TAGS:Jagdeep DhankharMamata Banerjee
News Summary - Bengal CM to replace Governor as Chancellor at state-run universities, cabinet clears proposal
Next Story