Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ...

പശ്ചിമ ബംഗാൾ മന്ത്രിക്കെതിരായ ബോംബാക്രമണം; അന്വേഷണം സി.ഐ.ഡി ഏറ്റെടുത്തു

text_fields
bookmark_border
West Bengal minister Jakir Hossain
cancel

കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി സാകിർ ഹുസൈ​ന്​ നേരെയുണ്ടായ ബോംബാക്രമണത്തിന്‍റെ അന്വേഷണം ബംഗാൾ സി.ഐ.ഡി ഏറ്റെടുത്തു. മുർഷിദാബാദിലെ നിംതിത റെയിൽവെ സ്​റ്റേഷനിൽ വെച്ചാണ്​ ആക്രമണമുണ്ടായത്​. ആക്രമണം നടന്ന സ്ഥലം സി.ഐ.ഡി സംഘം വ്യാഴാഴ്ച രാവിലെ സന്ദർശിച്ചു.

മന്ത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഗൂഢാലോചനയു​ണ്ടെന്ന്​ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന സാകിർ ഹുസൈനെ സന്ദ​ർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മമത. റെയിൽവ മന്ത്രാലയത്തിന്​ നേരെയും മമത വിമർശനമുന്നയിച്ചു. റെയിൽവെ സ്​റ്റേഷനി​െല സുരക്ഷ റെയിൽവെയുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാറിന്‍റെയല്ലെന്നും മമത പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന്​ റെയിൽവെക്ക്​ ഒഴിഞ്ഞു മാറാൻ സാധിക്കി​ല്ലെന്ന​ും മമത കൂട്ടിച്ചേർത്ത​ു.

ബുധനാഴ്ചയാണ്​ മന്ത്രിക്കും മരുമകനും നേ​െര അക്രമികൾ ബോംബെറിഞ്ഞത്​. ആക്രമണത്തിൽ ഇരുവർക്കും​ ഗുരുതരമായി പരിക്കേറ്റു​. ഇവരെ കൂടാതെ 20ഓളം പേർക്കും പരിക്കേറ്റിട്ടുണ്ട്​. ഇതിൽ 12 പേരെ കൊൽക്കത്തയിലേക്ക്​ കൊണ്ടുപോയി.

മന്ത്രിയെ കൊൽക്കത്തയിലെ എസ്​.എസ്​.കെ.എം ആശുപത്രിയിലെ ട്രോമ കെയർ സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനേറ്റ പരിക്കിന്​ മന്ത്രിയെ ശസ്ത്രക്രിയക്ക്​ വിധേയനാക്കുമെന്ന്​ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebomb attackJakir Hossain
News Summary - Bengal CM Mamata Banerjee says attack on minister Jakir Hossain a conspiracy, CID takes over probe
Next Story