Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10ാം ക്ലാസ് പാസായ...

10ാം ക്ലാസ് പാസായ തൊഴിൽരഹിതർക്ക് 1500 രൂപ അലവൻസ് പ്രഖ്യാപിച്ച് മമത

text_fields
bookmark_border
10ാം ക്ലാസ് പാസായ തൊഴിൽരഹിതർക്ക് 1500 രൂപ അലവൻസ് പ്രഖ്യാപിച്ച് മമത
cancel
camera_alt

മമത ബാനർജി

കൊൽക്കത്ത: 10ാം ക്ലാസ് പാസായ തൊഴിൽരഹിതരായ യുവ തൊഴിലന്വേഷകർക്ക് എല്ലാ മാസവും 1,500 രൂപ അലവൻസ് നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം.

യുവജനങ്ങളെ സ്വയംപര്യാപ്തമായ ഭാവിയിലേക്ക് നയിക്കാൻ ‘യുവ സാഥി’ എന്ന പദ്ധതി സഹായിക്കുമെന്ന് അവർ പറഞ്ഞു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ തെരഞ്ഞെടുപ്പ് കമീഷൻ വൻതോതിൽ വോട്ട് വെട്ടിയതിനെതിരെ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. 10ാം ക്ലാസ് പരീക്ഷ വിജയിച്ച 21 മുതൽ 40 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കും.

ഏപ്രിലിൽ ഒന്നിന് ആരംഭിക്കാനിരുന്നതാണ് പദ്ധതി. എന്നാൽ, ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമ്മാനമെന്ന നിലയിൽ ശനിയാഴ്ചമുതൽ പദ്ധതി നടപ്പാക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു. ഏകദേശം ഒരുകോടി ആളുകൾ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്കോളർഷിപ്പുകൾ ഒഴികെ മറ്റ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്ത അപേക്ഷകരാണ് ഇവരെന്ന് മമത പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bangalunemplymentMamata Banarjee
News Summary - Mamata announces Rs 1500 allowance for unemployed people who have passed 10th class
Next Story