Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ കലങ്ങി;...

ബംഗാൾ കലങ്ങി; പ്ര​ചാ​ര​ണം ഇ​ന്ന്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
Mamata
cancel
camera_alt??????? ??????? ??????????????????? ????????? ???????? ????????? ??????????????? ????? ?????????

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ക്ര​മ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ട ു​പ്പു പ്ര​ചാ​ര​ണം ഒ​രു ദി​വ​സം മു​േ​മ്പ അ​വ​സാ​നി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട് ടു. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ റോ​ഡ്​​ഷോ​യെ തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന അ​ക്ര​മ ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​സാ​ധാ​ര​ണ ന​ട​പ​ടി. ഭ​ര​ണ​ഘ​ട​ന​യു​ടെ 324ാം വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ് ​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഇ​താ​ദ്യ​മാ​യി പ്ര​ചാ​ര​ണ സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ ​ടു​പ്പി​​​െൻറ ഏ​ഴാം​ഘ​ട്ട പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കേ​ണ്ട​ത്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​നാ​ണ്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 10ന്​ ​അ​വ​സാ​നി​പ്പി​ക്ക​ണം. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എ​ന്നീ പ​ദ​വി​ക​ളി​ലു​ള്ള ര​ണ്ട്​ മു​തി​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലേ​ക്ക്​ സ്​​ഥ​ലം​മാ​റ്റു​ക​യും ചെ​യ്​​തു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലും വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നു​വ​രു​ന്ന സം​സ്​​ഥാ​ന​മാ​ണ്​ പ​ശ്ചി​മ​ബം​ഗാ​ൾ. സം​സ്​​ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ 42 സീ​റ്റി​ലേ​ക്ക്​ ഏ​ഴ്​ ഘ​ട്ട​മാ​യി വോ​െ​ട്ട​ടു​പ്പ്​ നി​ശ്ച​യി​ച്ച​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ൾ അ​ട​ക്കം ഒ​മ്പ​തു സീ​റ്റ​ി​ലേ​ക്കാ​ണ്​ ഏ​ഴാം​ഘ​ട്ട​ത്തി​ൽ വോ​െ​ട്ട​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ തു​ട​ക്കം മു​ത​ൽ ബി.​ജെ.​പി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഉ​ര​സ​ലു​ക​ളു​ണ്ട്. അ​മി​ത്​ ഷാ​യു​ടെ കൊ​ൽ​ക്ക​ത്ത റോ​ഡ്​​ഷോ ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി-​ടി.​എം.​സി​ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റു​മു​ട്ട​ലി​ലും ക​ല്ലേ​റി​ലു​മാ​ണ്​ അ​വ​സാ​നി​ച്ച​ത്. വി​ദ്യാ​സാ​ഗ​ർ കോ​ള​ജ്​ വ​ള​പ്പി​ൽ ക​ട​ന്ന്​ ന​വോ​ത്ഥാ​ന നാ​യ​ക​ൻ വി​ദ്യാ​സാ​ഗ​റി​​​െൻറ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം ബം​ഗാ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യു​മാ​ണ്. പ്ര​തി​മ ത​ക​ർ​ത്ത​ത്​ ബി.​ജെ.​പി​ക്കാ​രാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ 44 വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്​ കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​മ ത​ക​ർ​ത്ത​ത്​ തൃ​ണ​മൂ​ലാ​ണെ​ന്നാ​ണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ലും കൊ​ൽ​ക്ക​ത്ത​യി​ലു​മാ​യി പ​ല​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ അ​സാ​ധാ​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ബം​ഗാ​ളി​​​െൻറ സാം​സ്​​കാ​രി​ക നാ​യ​ക​​​െൻറ പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ട അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ചു.

പ​തി​വു പ്ര​ചാ​ര​ണ സ​മ​യം കി​ട്ടു​ന്ന​ത്​ കൂ​ടു​ത​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക്​ സാ​ധ്യ​ത ന​ൽ​കു​ന്ന​താ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു നി​രീ​ക്ഷ​ക​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​​​െൻറ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWest Bengal ElectionLok Sabha Electon 2019
News Summary - Bengal Campaign Ends Today - India News
Next Story