Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ്​; പ്രചാരണം തുടങ്ങി തൃണമൂൽ, സ്​ഥാനാർഥിയെ ഒറ്റക്കെട്ടായി​ നിർണയിക്കുമെന്ന്​ ​കോൺഗ്രസ്​

text_fields
bookmark_border

കൊൽക്കത്ത: ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ആരംഭിച്ച്​ തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും. സെപ്​റ്റംബർ 30നാണ്​ ഉപതെരഞ്ഞെടുപ്പ്​. മമത ബാനർജി വീണ്ടും ജനവിധി തേടുന്ന ഭവാനിപൂരിലാണ്​ ഉപ​െതര​ഞ്ഞെടുപ്പ്​.

ആദ്യ ഘട്ട പ്രചാരണത്തിനായി ചുവരെഴുത്തുകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്​ തൃണമൂൽ പ്രവർത്തകർ. 'ഭവാനിപൂരിന്​ സ്വന്തം മകളെ വേണം' എന്ന ക്യാപ്​ഷനോടെയാണ്​ മമതക്ക്​ വേണ്ടിയുള്ള ചുവരെഴുത്തുകൾ.

ഭവാനിപൂർ സ്വദേശിയായ മമത 2011മുതലുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും സ്വന്തം മണ്ഡലത്തിൽനിന്നാണ്​ ജനവിധി തേടിയത്​. എന്നാൽ ഈ വർഷം ഏപ്രിൽ ​-മേയ്​ മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലം വിട്ട്​ നന്ദിഗ്രാമിൽനിന്ന്​ ജനവിധി തേടുകയായിരുന്നു. സംസ്​ഥാനത്ത്​ പാർട്ടി വൻ വിജയം നേടിയപ്പോൾ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ മമതക്ക്​ പരാജയം ഏ​റ്റുവാങ്ങേണ്ടിവന്നു.

'ഭവാനിപൂർ മണ്ഡലത്തിലേക്ക്​ ദീദി വീണ്ടും വരുന്നതിന്‍റെ ആവേശത്തിലാണ്​ ഞങ്ങൾ. അവർ വളർന്നത്​ ഇവിടെയാണ്​. അവരുടെ രാഷ്​ട്രീയ പ്രവർത്തനങ്ങളുടെ തുടക്കവും ഇവിടെനിന്നുതന്നെ' -തൃണമൂൽ പ്രവർത്തകൻ പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ച്​ വെല്ലുവിളി ദീദിയുടെ വിജയമല്ലെന്നും ഭൂരിപക്ഷത്തിന്‍റെ റെക്കോർഡാണെന്നും മറ്റൊരു തൃണമൂൽ പ്രവർത്തകൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെ​ട്ടെങ്കിലു​ം മമത ബാനർജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മന്ത്രിസ്​ഥാനത്തെത്തുകയാണെങ്കിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണം. മമത ബാനർജിക്കായി തൃണമൂൽ എം.എൽ.എയും ക്യാമ്പിനറ്റ്​ മന്ത്രിയുമായ സോവൻദേബ്​ ചാത്തോപാധ്യായ സ്​ഥാനം ഒഴിയുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപൂരിൽ മത്സരിക്കുന്നതിനെക്കുറിച്ച്​ ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന്​ കോൺഗ്രസ്​ അറിയിച്ചു. ഇൗ മാസം അവസാനം ഭവാനിപൂർ മണ്ഡലത്തിൽ ഉപതെര​ഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷനെ പ്രേരിപ്പിച്ചത്​ എന്താണെന്നും പശ്ചിമബംഗാൾ പി.സി.സി പ്രസിഡന്‍റ്​ അധീർ രഞ്​ജൻ ചൗധരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressBhabanipurBengal bypoll
News Summary - Bengal bypolls Trinamool begins campaigning; Congress undecided about fielding candidate against Mamata
Next Story