Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊക്കെയ്​ൻ കടത്ത്​:...

കൊക്കെയ്​ൻ കടത്ത്​: മറ്റൊരു ബി.ജെ.പി നേതാവ്​ കൂടി അറസ്റ്റിൽ

text_fields
bookmark_border
കൊക്കെയ്​ൻ കടത്ത്​: മറ്റൊരു ബി.ജെ.പി നേതാവ്​ കൂടി അറസ്റ്റിൽ
cancel

കൊൽക്കത്ത: കൊക്കെയ്​ൻ കടത്ത്​ കേസിൽ മറ്റൊരു ബി.ജെ.പി നേതാവ്​ കൂടി അറസ്റ്റിൽ​. രാകേഷ്​ സിങ്ങാണ്​ പൊലീസ്​ പിടിയിലായത്​. യുവമോർച്ച നേതാവ്​ പമേല ഗോസ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ അറസ്റ്റ്​.

കഴിഞ്ഞയാഴ്ചയാണ്​ പമേല സിങ്ങിനെ പശ്​ചിമ ബംഗാൾ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. 100 ഗ്രാം കൊക്കെയ്​നുമായി കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്​. അതേസമയം, തന്നെ കേസിൽ കുടുക്കിയതാണെന്നും ഇതിന് പിന്നി​ൽ രാകേഷ്​ സിങ്ങാണെന്നും പമേല പറഞ്ഞിരുന്നു.

ഇതിന്​ പിന്നാലെ രാകേഷ്​ സിങ്ങിനെ ചോദ്യം ചെയ്യാനായി പശ്​ചിമബംഗാൾ ​െപാലീസ്​ വിളിപ്പിക്കുകയായിരുന്നു. എന്നാൽ, പശ്​ചിമ ബംഗാളിൽ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന്​ ഒഴിഞ്ഞുമാറിയിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casePamela sing
News Summary - Bengal BJP Leader Arrested After Party Leader Claims He Framed Her In Drugs Case
Next Story