Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengal BJP demand Sec 144 during Bhabanipur bypoll To EC
cancel
Homechevron_rightNewschevron_rightIndiachevron_rightഉപതെരഞ്ഞെടുപ്പ്​ ദിവസം...

ഉപതെരഞ്ഞെടുപ്പ്​ ദിവസം ഭവാനിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണം -തെര. കമീഷനെ സമീപിച്ച്​ ബി.ജെ.പി

text_fields
bookmark_border

കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന സെപ്​റ്റംബർ 30ന്​ ഭവാനിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന്​ ആവ​ശ്യപ്പെട്ട്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചു. ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷിനെ ആക്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ്​ നീക്കം.

ഭവാനിപൂരിൽ സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ്​ നടത്താൻ എല്ലാ പോളിങ്​ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണം. മണ്ഡലത്തിൽ 144ാം വകുപ്പ്​ പ്രഖ്യാപിക്കണം -പശ്ചിമബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫി​സറെ നേരിൽകണ്ട്​ ബി.​െജ.പി നേതാക്കൾ ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ്​ നടത്തുന്നതിന്​ മണ്ഡലത്തി​െൻറ ക്രമസാമാധാന പരിപാലന ചുമതല കൊൽക്കത്ത പൊലീസി​െൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ​ അനുവദിക്കരുതെന്നും മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ആരിഫ്​ അഫ്​താബിനോട്​ ബി.ജെ.പി ആ​വശ്യപ്പെട്ടു.

മുഖ്യമന്ത്രി മമത ബാനർജി ഉപതെരഞ്ഞെടുപ്പ്​ നേരിടുന്ന മണ്ഡലമാണ്​ ഭവാനിപൂർ. തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി​.ജെ.പിയിലെത്തിയ സു​േവന്ദ​ു അധികാരിയോട്​ പരാജയം ഏറ്റുവാങ്ങുകയായിരുന്നു മമത. തുടർന്നാണ്​ രണ്ടുതവണ നിയമസഭയിലെത്തിയ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽനിന്ന്​ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ മമത തയാറായത്​. അതിനാൽ തന്നെ നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടാകുമെന്നാണ്​ ബി.ജെ.പിയുടെ ആരോപണം.

മമതയുടെ എതിർ സ്​ഥാനാർഥിയായ പ്രിയങ്ക തിബ്രേവാളിന്​ ​േവണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗാൾ ബി.ജെ.പി മുൻ അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായിരുന്നു. തൃണമൂൽ ​പ്രവർത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ ബി.ജെ.പിയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeElection CommissionTrinamool CongressBJPBhabanipur bypoll
News Summary - Bengal BJP demand Sec 144 during Bhabanipur bypoll To EC
Next Story