Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സഭാ നടപടികൾ അ​ലങ്കോലമാക്കാൻ ശ്രമം': ബംഗാൾ: ബി.ജെ.പി ചീഫ് വിപ്പിന് സസ്​പെൻഷൻ

text_fields
bookmark_border
സഭാ നടപടികൾ അ​ലങ്കോലമാക്കാൻ ശ്രമം:  ബംഗാൾ: ബി.ജെ.പി ചീഫ് വിപ്പിന് സസ്​പെൻഷൻ
cancel
camera_alt

ശങ്കർ ഘോഷ്

കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ പ്രമേയം അവതരിപ്പിക്കവെ നിയമസഭയിൽ നാടകീയ രംഗങ്ങൾ. പ്രമേയം അവതരിപ്പിക്കാനായി മുഖ്യമന്ത്രി മമത ബാനർജി എഴുന്നേറ്റപ്പോൾ ബി.ജെ.പി ചീഫ് വിപ്പ് ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ ഏതാനും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഘർഷസമാനമായ സാഹചര്യമുണ്ടായത്.

ഇരുപക്ഷവും പരസ്പരം മുദ്രാവാക്യം വിളിച്ചു. സഭ നടപടികൾ അ​ലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഈ സമ്മേളന കാലയളവുവരെ ശങ്കർ ഘോഷിനെ സസ്​പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുടർന്ന് ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര ഉൾപ്പെടെയുള്ളവരെയും സ്പീക്കർ സസ്​പെൻഡ് ചെയ്തു. സഭയിലെ പ്രധാനപ്പെട്ട ചർച്ചകൾ പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal BJP chief whip Sankar Ghosh suspended from Assembly
Next Story