ബംഗാൾ ബി.ജെ.പി അധ്യക്ഷന് കോവിഡ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
''അദ്ദേഹത്തിന് 102 ഡിഗ്രി പനിയുണ്ട്. ഇപ്പോൾ ചികിത്സയിലാണ്. ശരീരത്തിലെ ഓക്സിജൻ നില തൃപ്തികരമാണ്. '' -ആദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
മേദിനിപൂർ എം.പി കൂടിയായ ദിലീപ് ഘോഷിന് കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അവശതകളുണ്ടായിരുന്നു.
പശ്ചിമ ബംഗാളിൽ വെള്ളിയാഴ്ച ഒറ്റദിവസംകൊണ്ട് 3771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,13,188 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 32,500 പേരാണ് ചികിത്സയിലുള്ളത്. 5,900 പേർ കോവി് ബാധിച്ച് മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

