Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാൾ ബി.ജെ.പി...

പശ്​ചിമബംഗാൾ ബി.ജെ.പി സ്ഥാനാർഥിക്ക്​ കാറിടിച്ച്​ പരിക്ക്​

text_fields
bookmark_border
shanthanu-thakkur
cancel

കൊൽക്കത്ത: പശ്​ചിമബംഗാൾ ബി.ജെ.പി സ്ഥാനാർഥിയുടെ കാറിൽ എസ്​.യു.വിയിടിച്ച്​ അപകടം. ബോൺഗോണിലെ സ്ഥാനാർഥിയായ ശാന്താനു താക്കൂറിൻെറ കാറിലേക്കാണ്​ മറ്റൊരു വാഹനം ഇടിച്ച്​ കയറിയത്​. പരിക്കേറ്റ ശാന്തനുവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തനുവിനൊപ്പമുണ്ടായിരുന്ന മറ്റ്​ രണ്ട്​ പേർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​.

shanthanu-thakkur.

പശ്​ചിമബംഗാൾ പൊലീസിൻെറ വാഹനമാണ്​ അപകടമുണ്ടാക്കിയതെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​. അപകടത്തിന്​ ശേഷം പൊലീസ്​ സ്​റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ച്​ വിടാൻ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. പശ്​ചിമബംഗാളിലെ മാതുവ സമൂദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ്​ ശാന്തനു. ​സംസ്ഥാനത്തെ പല ജില്ലകളിലും മാതുവ സമുദായം നിർണായകമായ വോട്ട്​ബാങ്കാണ്​.

നേരത്തെ യു.പി മുഖ്യ​മന്ത്രി യോഗി ആദിത്യനാഥ്​ പ​െങ്കടുത്ത തെരഞ്ഞെടുപ്പ്​ പരിപാടിയിൽ നിന്ന്​ ശാന്തനു വിട്ടുനിന്നിരുന്നു. അസുഖബാധിതനായതിനാലാണ്​ പരിപാടിയിൽ നിന്ന്​ വിട്ടുനിന്നതെന്നാണ്​ ശാന്തനു അന്ന്​ വ്യക്​തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmalayalam newsShantanu Thakurbjp
News Summary - Bengal BJP Candidate Hospitalised After SUV Rams Into His Car-India news
Next Story