Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങൾ...

കാർഷിക നിയമങ്ങൾ കോർപറേറ്റ്​ അനുകൂലം; പ്രമേയം പാസാക്കി ബംഗാളും

text_fields
bookmark_border

കൊൽക്കത്ത: കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും. പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ മറികടന്നാണ്​ മമത ബാനർജി സർക്കാർ പ്രമേയം പാസാക്കിയത്​.

പ്രതിപക്ഷമായ ബി.ജെ.പി എം.എൽ.എമാർ സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്​തു. പിന്നീട്​ മനോജ്​ തിഗ്ഗയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ ജയ്​ ശ്രീറാം മുഴക്കി നിയമസഭയിൽനിന്ന്​ പുറത്തുപോയി.

പാർലമെന്‍ററികാര്യ മന്ത്രി പാർഥ ചാറ്റർജിയാണ്​ സഭയിൽ പ്രമേയം അവതരിപ്പിച്ചത്​. മൂന്നു കാർഷിക നിയമങ്ങളും കർഷക വിരുദ്ധമാണെന്നും കോർപറേറ്റുകൾക്ക്​ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ പൊതുവിതരണ സംവിധാനത്തെ തകർക്കുമെന്നും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത്​, കോൺഗ്രസ്​ എം.എൽ.എമാരുടെ പിന്തുണയോടെയാണ്​ പ്രമേയം പാസാക്കിയത്​. ബി.ജെ.പി കാർഷിക നിയമങ്ങൾ പാർലമെന്‍റിൽ മൃഗീയ ശക്തി ഉപയോഗിച്ച്​ പാസാക്കുകയായിരുന്നുവെന്നും കേന്ദ്രം നിയമങ്ങൾ പിൻവലിക്ക​ണമെന്നും മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.

'എല്ലാ പ്രക്ഷോഭങ്ങളും തീവ്രവാദ പ്രവർത്തനങ്ങളുമായി കൂട്ടിക്കെട്ടാനാണ്​ എപ്പോഴും ബി.ജെ.പിയുടെ ​ശ്രമം. നിയമം മുഴുവൻ കർഷക വിരുദ്ധമാണ്​. പാർലമെന്‍റിൽ ബി.ജെ.പി മൃഗീയ ശക്തി പ്രകടിപ്പിച്ചു. കർഷകരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഞങ്ങൾ അംഗീകരിക്കില്ല' -ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധമുയർത്തി​യ​േതാടെ മമത ബാനർജി പറഞ്ഞു.

കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്​ഥാനമാണ്​ പശ്ചിമ ബംഗാൾ. നേരത്തേ പഞ്ചാബ്​, ഛത്തീസ്​ഗഡ്​, രാജസ്​ഥാൻ, കേരളം, ഡൽഹി എന്നീ സംസ്​ഥാനങ്ങൾ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalMamata BanerjeeTrinamool CongressFarm LawsBJP
News Summary - Bengal Assembly passes resolution against farm laws
Next Story