കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാൾ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക് രണ്ട് മണിക്ക് പ്ര ത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് പ്രമേയം പാസാക്കിയത്.
ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമ േയം പാസാക്കുന്ന നാലാമത് സംസ്ഥാനമായി പശ്ചിമ ബംഗാൾ. ‘ഇപ്പോൾ ജനങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്. എല്ലാത്തരം കാർഡുകളും സംഘടിപ്പിക്കുന്നതിനായി അവർ വരി നിൽക്കുകയാണ്. ബംഗാളിൽ ഞങ്ങൾ സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും അനുവദിക്കില്ല’ -സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.