Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ആറുമാസത്തിനകം യൂണിഫോം സിവിൽ കോഡ്, സ്ത്രീകൾക്ക് 3000 രൂപ -അമിത് ഷാ

text_fields
bookmark_border
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ആറുമാസത്തിനകം യൂണിഫോം സിവിൽ കോഡ്, സ്ത്രീകൾക്ക് 3000 രൂപ -അമിത് ഷാ
cancel
camera_alt

അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് പ്രതിമാസം 3,000 രൂപ നൽകുമെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തെ ‘ഇരുണ്ട കാലഘട്ടം’ എന്ന് വിശേഷിപ്പിച്ച അമിത് ഷാ സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ബംഗാളിൽ വികസനവും നിയമസംരക്ഷണവും ഉറപ്പാക്കാൻ ബി.ജെ.പി പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്തയിൽ നടന്ന പരിപാടിയിലാണ് ‘സങ്കൽപ് പത്ര’ പുറത്തിറക്കിയത്. ഈ രേഖ ബംഗാളിലെ എല്ലാ വിഭാഗങ്ങളോടുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal Assembly Elections; Uniform Civil Code within six months, Rs 3000 for women - Amit Shah
Next Story