Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengal Announces Partial Lockdown
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കണക്കുകൾ...

കോവിഡ്​ കണക്കുകൾ ഉയരുന്നു; ബംഗാളിൽ ഭാഗിക ലോക്​ഡൗൺ

text_fields
bookmark_border

കൊൽക്കത്ത: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി സർക്കാർ. ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമ ഹാളുകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടും. മാർക്കറ്റുകളുടെ പ്രവർത്തനം അഞ്ചുമണിക്കൂറായി ചുരുക്കും. രാവിലെ ഏഴുമണി മുതൽ 10 വരെയും വൈകിട്ട്​ മൂന്നുമുതൽ അഞ്ചുവരെയും തുറക്കാൻ അനുവദിക്കും.

റസ്റ്ററന്‍റുകൾ, ബാറുകൾ, ജിമ്മുകൾ, സ്വിമ്മിങ്​ പൂളുകൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. ഹോം ഡെലിവറിയും ഓൺലൈൻ സർവിസുകൾക്കും അനുമതി നൽകും. സാമൂഹിക, സാംസ്​കാരിക, വിനോദ, വിദ്യാഭ്യാസ ഒത്തുചേരലുകൾ നി​േരാധിച്ചു.

ഫാർമസികൾ, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, അവശ്യ ഷോപ്പുകൾ തുടങ്ങിയ​വയെ ലോക്​ഡൗണിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

അഞ്ചു സംസ്​ഥാനങ്ങളിലേക്ക്​ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണലാണ്​ ഞായറാഴ്ച. തെരഞ്ഞെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാതിരുന്നത്​ ബംഗാളിൽ കോവിഡ്​ വ്യാപനം രൂക്ഷമാക്കിയേക്കുമെന്നാണ്​ വിലയിരുത്തൽ. പ്രതിദിനം 17,000 ​ത്തിലധികം പേർക്കാണ്​ ബംഗാളിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. മരണം 80ൽ അധികവും. ഇത്​ ഉയർ​ന്നേക്കുമെന്ന ആശങ്കയാണ്​ ഭാഗിക ലോക്​ഡൗൺ ഏർപ്പെടു​ത്താൻ കാരണവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalLockdownBengal Election 2021
News Summary - Bengal Announces Partial Lockdown, Home Delivery Of Essentials Allowed
Next Story