Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേട്ടം പ്രാദേശിക...

നേട്ടം പ്രാദേശിക പാർട്ടികൾക്ക്​; തിരിച്ചടി ദേശീയ പാർട്ടികൾക്ക്​

text_fields
bookmark_border
tmc-dmk
cancel

ന്യൂഡൽഹി: ദേശീയ രാഷ്​ട്രീയത്തിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുന്നതാണ്​ അഞ്ചു നിയമസഭകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ്​ ഫലം. രാജ്യത്തെ പ്രബലമായ രണ്ട്​ ദേശീയ കക്ഷികളേക്കാൾ പ്രാദേശിക കക്ഷികൾ ഇന്ത്യൻ രാഷ്​​ട്രീയത്തിൽ നിർണായകമാണെന്ന്​ ഈ ഫലം തെളിയിച്ചു. ബംഗാളിലെ തോൽവിയിലൂടെ പ്രധാനമന്ത്രിക്ക്​ തന്നെ നാണക്കേടുമായി.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനെ ദേശീയ തെരഞ്ഞെടുപ്പാക്കി മാറ്റിയത്​ ബി.ജെ.പി തന്നെയായിരുന്നു. ​നിയമസഭയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്​ എങ്കിലും മോദിയും മമതയും തമ്മിലുള്ള പോരാട്ടമാക്കി അതിനെ മാറ്റി.

2019ലെ പൊതുതെരഞ്ഞെടുപ്പിന്​ ശേഷം മോദിയുടെയും അമിത്​ ഷായുടെയും ശ്രദ്ധ ബംഗാളിൽ മാത്രമായിരുന്നു. അഞ്ചു നിയമസഭാ ​െതരഞ്ഞെടുപ്പുകളിലും അവർ ഊന്നിയത് ബംഗാളിൽ തന്നെ. എന്നാൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച ലീഡ്​ പ്രകാരം 27 മണ്ഡലങ്ങൾ കൂടി പിടിച്ചാൽ ബംഗാൾ ഭരണം കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ബി.ജെ.പി. 27 മണ്ഡലങ്ങൾ പിടിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, അമ്പതോളം സീറ്റുകളിൽ മേൽക്കെ നഷ്​ടപ്പെടുത്തുക കൂടിയാണ്​ മോദി-ഷാ കൂട്ടുകെട്ട്​ ചെയ്​ത്​.

കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട്​ തുറന്ന ബി.ജെ.പി ഇക്കുറി എം.എൽ.എമാരുടെ എണ്ണം കൂട്ടാൻ നടത്തിയ നീക്കം ഫലം കണ്ടില്ലെന്ന്​ മാത്രമല്ല, ഉള്ള ഏക സീറ്റും നഷ്​ടപ്പെടുത്തി. ആറോളം സീറ്റുകൾ നേടുമെന്ന്​ കരുതിയ ബി.ജെ.പി അവസാന നിമിഷം വരെ പൊരുതിയിട്ടും അവയിലൊന്നിൽ പോലും ജയിക്കാനായില്ല. ​​പ്രാദേശിക കക്ഷികൾക്കൊപ്പം നിന്ന്​ പുതു​ച്ചേരിയിൽ അഞ്ച്​ സീറ്റുകൾ നേടിയ ബി.ജെ.പിക്ക്​ തമിഴ്​നാട്ടിൽ മൂന്ന്​ എം.എൽ.എമാരെ മാത്രമേ നേടാനായുള്ളു.

അസമിൽനേടിയ തിളക്കമില്ലാത്ത ജയം മാത്രമാണ്​ ബി.ജെ.പിയുടെ ആശ്വാസം. ബദ്​റുദ്ദീൻ അജ്​മലി​െൻറ എ.ഐ.യു.ഡി.എഫുമായും ബോഡോ പിപ്പിൾസ്​ ഫ്രൻറുമായും ​മഹാസഖ്യമുണ്ടാക്കിയിട്ടും കോൺഗ്രസിന്​ ഭരണം നേടാൻ കഴിയാത്തത്​ വലിയ തിരിച്ചടിയായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസി​െൻറ ജയത്തിനായി ഒരു പോലെ പണിയെടുത്ത രണ്ട്​ സംസ്​ഥാനങ്ങളായിരുന്നു കേരളവും അസമും. രണ്ടിടത്തെയും തോൽവി കോൺഗ്രസിനെ ദേശീയ രാഷ്​ട്രീയത്തിൽ വീണ്ടും അപ്രസക്​തമാക്കും.

കേരളത്തിൽ ഭരണം നിലനിർത്തിയത്​ ഇടതുപക്ഷത്തിന്​ ദേശീയതലത്തിൽ സ്വീകാര്യതയേറ്റിയെങ്കിലും കോൺഗ്രസിനൊപ്പം ചേർന്ന്​ ബംഗാളിൽ നടത്തിയ രാ​ഷ്​ട്രീയ പരീക്ഷണത്തിലൂടെ നിലവിലുള്ള സീറ്റുകളും നഷ്​ടപ്പെടുത്തി സംപൂജ്യരായി. അതേ സമയം ബംഗാൾ പിടിച്ച​ തൃണമൂൽ കോൺഗ്രസും തമിഴ്​നാട്ടിൽ സഖ്യത്തെ നയിച്ച ഡി.എം.കെയും ദേശീയ രാഷ്​ട്രീയത്തിൽ കൂടുതൽ വിലപേശൽ ശക്​തികളായി മാറുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressdmknational party
News Summary - Benefits to local parties; Backlash to national parties
Next Story