Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.ടി.വി വിലക്കി​നെ...

എൻ.ഡി.ടി.വി വിലക്കി​നെ ന്യായികരിച്ച് വെങ്കയ്യ നായിഡു

text_fields
bookmark_border
എൻ.ഡി.ടി.വി വിലക്കി​നെ ന്യായികരിച്ച് വെങ്കയ്യ നായിഡു
cancel

ന്യൂഡൽഹി: എൻ.ഡി.ടി.വി ഹിന്ദി ചാനൽ ഒരു ദിവത്തേക്ക്​ വിലക്കാനുളള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച്​കേന്ദ്രമന്ത്രി ​െവങ്കയ്യ നായിഡു.  ചാനലി​​െൻറ വിലക്കിനെതിരായി  വന്ന പ്രതികരണങ്ങളെല്ലാം തന്നെ രാഷ്​ട്രീയപ്രേരിതമാണെന്ന്​​ അദ്ദേഹം പറഞ്ഞു. പത്താൻ​കോട്ട്​ ഭീകരാക്രമണത്തി​​െൻറ തൽസമയ സം​പ്രഷണത്തിനിടക്ക്​ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ റിപ്പോർട്ട്​ ചെയ്​തതിനാണ്​ എൻ.ഡി.ടി.വിയെ ഒരു ദിവസത്തേക്ക്​ വിലക്കാൻ സർക്കാർ തീരുമാനിച്ചതെന്ന​ും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പി.എ സർക്കാരി​​െൻറ ഭരണക്കാലത്ത്​  21 വ്യത്യസ്​ത സംഭവങ്ങളിലായി നിരവധി ടി.വി ചാനലുകളെ  സർക്കാർ വിലക്കുകയുണ്ടായി. ഒരു ദിവസം മുതൽ രണ്ട്​ മാസം വരെ ഇത്തരത്തിൽ യു.പി.എ സർക്കാർ ചാനലുകളെ വിലക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ദ്യശ്യങ്ങൾ സംപ്രേഷണം ​െചയ്​തതിനാലാണ്​ എൻ.ഡി.ടി.വിയെ സർക്കാർ വിലക്കാനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.ടി.വിക്കെതിരായ നടപടി പുതിയതായി ഉണ്ടാക്കിയ നിയമത്തി​​െൻറ അടിസ്​ഥാത്തിലുള്ളതല്ല. 26/11 മുംബൈ ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ ഇത്തരം സംഭവങ്ങളിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച്​ വിവിധ എജൻസികൾ സർക്കാരിന്​ ശിപാർശ സമർപ്പിച്ചിരുന്നു വെങ്കയ്യ നായിഡു പറഞ്ഞു.

ചാനലി​​െൻറ നിരോധനത്തെ അടിയന്തരാവസ്​ഥക്ക്​ സമാനമല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​  ബി.ജെ.പി നേതാക്കളും പ്രവർത്തകരും അടിയന്തരാവസ്​ഥയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരുന്നവരാണന്നായിരുന്നു മറുപടി​. വീണ്ട​​ും ഒരു അടിയന്തരാവസ്​ഥ കൊണ്ടു വരുന്നതിനെ കുറിച്ച്​  ചിന്തിക്കാൻ ആവില്ല പ്രത്യേകിച്ചും മാധ്യമങ്ങൾക്കു ​മേൽ നിയന്ത്രണം കൊണ്ടു വരുന്ന കാര്യത്തിൽ. ഉത്തരവാദിത്തപ്പെട്ട സംഘടനയാണ്​ എഡിറ്റേഴ്​സ്​ ഗിൽഡ്​ 1995ലെ കേബിൾ ടി.വി റെഗുലേഷൻ ആക്​ട്​ അനുസരിച്ച്​ രാജ്യത്തി​​െൻറ ​െഎക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ചാനൽ പരിപാടികൾ സർക്കാറിന്​ നിരോധിക്കാവുന്നതാണ്​. ന്യുനപക്ഷമായ ഒരു ചെറു വിഭാഗം ജനങ്ങൾ മാത്രമാണ്​ സർക്കാറിനെ വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndtvM Venkaiah Naidu
News Summary - Belated criticism of one-day ban on NDTV India politically inspired: Venkaiah Naidu
Next Story