Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​പാക്​ തീവ്രവാദിയുടെ...

​പാക്​ തീവ്രവാദിയുടെ രക്ഷപ്പെടൽ; ഗൂഢാലോചന തുടങ്ങിയത്​​ നാലു മാസം മുമ്പ്​ 

text_fields
bookmark_border
naveed-jutt
cancel

ശ്രീനഗർ: പാക്​ തീവ്രവാദി നവീദ്​ ജാട്ടിനെ ജമ്മു കശ്​മീരിലെ ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെടുത്താൻ നാലുമാസം മുമ്പ്​ അഞ്ചുപേർ ചേർന്ന്​ ഗൂഢാലോചന നടത്തിയിരുന്നുവെന്ന്​ ​െപാലീസ്. ​സംഭവുമായി ബന്ധപ്പെട്ട്​ നാലുപേരെ ഇന്നലെ അറസ്​റ്റ്​ ചെയ്​തിരുന്നു. 22കാരനായ ലശ്​കറെ ത്വയ്യിബ തീവ്രവാദി ആശുപത്രിയിൽ വെടിവെപ്പ്​ നടത്തിയാണ്​ രക്ഷപ്പെട്ടത്​. ആശുപത്രിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്​ നവീദി​​​െൻറ സഹായികളെ തിരിച്ചറിഞ്ഞത്​. 

അറസ്​റ്റിലായവരിൽ മൂന്നുപേർ തീവ്രവാദികളാണ്​. മറ്റേയാൾ സഹായിയും. അഞ്ചാമൻ ഹിലാൽ അഹമ്മദ്​ ഇനിയും പിടിയിലായിട്ടില്ല. ഇയാൾ മറ്റു രണ്ടു കേസുകളിലും പ്രതിയാണ്​. 

നേരത്തെ നവീദി​െന പുൽവാമ കോടതിയിൽ നിന്നു രക്ഷപ്പെടുത്താനായിരുന്നു സംഘം ശ്രമിച്ചിരുന്നത്​. എന്നാൽ അത്​ പരാജയപ്പെട്ടു. അതോടെ രണ്ട്​ തീവ്രവാദികൾ ജയിലിൽ ഇയാളു​െട സ്​ഥിരം സന്ദർശകനായി. അങ്ങനെയാണ്​ ആശുപത്രിയിൽ നിന്നുള്ള രക്ഷപ്പെടൽ പദ്ധതിയിട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. 

നവീദിനെ എത്തിക്കുന്നതിന്​ മുമ്പ്​ തന്നെ രണ്ടു പേർ ആശുപത്രി ഒ.പിക്ക്​ പുറത്ത്​ സ്​ഥാനം പിടിച്ചിരുന്നു. നവീദ്​ എത്തിയപ്പോൾ ഇവരിലൊരാൾ വെടിവെപ്പ്​ തുടങ്ങി. മറ്റേയാൾ നവീദി​ന്​ തോക്ക്​ കൈമാറി. ആ തോക്ക്​ ഉപയോഗിച്ചാണ്​ നവീദ്​ കൂടെ വന്ന പൊലീസുകാർക്കു നേരെ വെടിയുതിർത്തത്​. അതിനു ശേഷം മൂവരും പുറത്തുണ്ടായിരുന്ന മോ​േട്ടാർ ​ൈസക്കിളിനടുത്തേക്ക്​ ഒാടി അതിൽ കയറി പോവുകയായിരുന്നു. ഇവർക്ക്​ പിറകിൽ ഒരു കാറും സംരക്ഷണം തീർത്തിരുന്നു. 

കശ്​മീരിലെ ലശ്​കറി​​​െൻറ ഉന്നതരെല്ലാം കൊല്ലപ്പെട്ടതിനാലാകാം അത്ര ഉന്നതസ്​ഥാനത്തല്ലാത്ത ഒരു തീവ്രവാദിയെ രക്ഷിക്കാൻ ഇത്രയും വലിയ പദ്ധതി ഏ​െറ്റടുത്തതെന്ന്​ കരുതുന്നതായും പൊലീസ്​ അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSreenagar Hospital FiringPak TerrarristPrisoner EscapedCinspiracy
News Summary - Behind Pak Terrorist's Escape, A Four-Month Conspiracy And 5 Men- India News
Next Story