Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാചകി ക്ഷേത്രത്തിന്​...

യാചകി ക്ഷേത്രത്തിന്​ സംഭാവന നൽകിയത്​ രണ്ടര ലക്ഷം രൂപ

text_fields
bookmark_border
Begger
cancel
camera_alt????????????

മൈസൂരു: ക്ഷേത്രനടയിൽ ഭിക്ഷയാചിച്ച്​ കിട്ടിയതത്രയും ക്ഷേത്രത്തിന്​ തന്നെ നൽകി സീതാലക്ഷ്​മി വാർത്തകളിൽ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പൽ പ്രസന്ന ആഞ്​ജനേയ സ്വാമിക്ഷേത്ര നടയിൽ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ്​ വർഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ  ക്ഷേത്രത്തിന്​ സംഭാവന ചെയ്​തത്​. ശാരീരിക അവശതമൂലം ജോലിക്ക്​ പോകാൻ സാധിക്കാത്തതിനെ തുടർന്ന്​ വർഷങ്ങളായി ക്ഷേത്രത്തിനു മുൻവശത്ത്​ ഭിക്ഷയെടുക്കുകയാണ്​ 85കാരിയായ സീതാലക്ഷ്​മി. ഇങ്ങനെ ലഭിച്ച തുകയാണ്​ ക്ഷേത്രത്തിന്​ ​ൈകമാറിയത്​. ഗണേശോത്​സവത്തോടനുബന്ധിച്ച്​ 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ്​ നൽകിയത്​. 

ക്ഷേത്രത്തിലെ ഭക്​തർ തനിക്ക്​ ദാനം തന്ന തുകയാണിത്​. ദൈവമാണ്​ തനിക്കെല്ലാം. പണം താൻ സൂക്ഷിക്കുകയാണെങ്കിൽ ആരെങ്കിലും അത്​ മോഷ്​ടിക്കും. അതിനാൽ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ ഹനുമാൻ ജയന്തി ദിനത്തിലും ഭക്​തർക്ക്​ ക്ഷേത്രത്തിൽ നിന്ന്​ പ്രസാദം നൽകണമെന്നതു മാത്രമാണ്​ ത​​​െൻറ ആഗ്രഹമെന്നും അവർ പറഞ്ഞു.

സീതാലക്ഷ്​മി നൽകിയ തുക നീതിപൂർവമായി ചെലവഴിക്കുമെന്നും അവർക്ക്​ വേണ്ട സംരക്ഷണം നൽകുമെന്നും ക്ഷേ​ത്ര ട്രസ്​റ്റ്​ ചെയർമാൻ എം. ബസവരാജ്​ അറിയിച്ചു. സംഭാവനയുടെ വാർത്ത പ്രചരിച്ചതോടെ പലരും സീതാലക്ഷ്​മിക്ക്​ കൂടുതൽ തുക നൽകുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templemalayalam newsDonationBegger
News Summary - Begger Donate 2.5 lakh To Temple - India News
Next Story