ലഗേജ് ഡോർ പൊതിഞ്ഞ് തേനീച്ചകൾ; യാത്രക്കാർ കയറിയിട്ടും പുറപ്പെടാതെ ഇൻഡിഗോ
text_fieldsന്യൂഡൽഹി: സൂറത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായത് നാടകീയ സംഭവങ്ങൾ. സൂറത്തിൽ നിന്ന് ജയ്പൂരിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 4.20ന് പുറപ്പെടേണ്ടതായിരുന്നു ഇൻഡിഗോയുടെ എയർബസ് എ320 വിമാനം. യാത്രക്കാരെല്ലാം കയറി ബാഗേജുകൾ കയറ്റാൻ തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥർ അത് കണ്ടത്.
വിമാനത്തിന്‍റെ ലഗേജ് ഹാച്ചിന്മേൽ ഒരു കൂട്ടം തേനീച്ചകൾ പൊതിഞ്ഞുനിൽക്കുന്നു. തേനീച്ചകളെല്ലാം താനേ പൊയ്ക്കോളുമെന്ന് കരുതി ഗ്രൗണ്ട് സ്റ്റാഫ് ആദ്യം കാത്തിരിക്കാൻ തീരുമാനിച്ചു. പോകുന്നില്ലെന്ന് കണ്ടപ്പോൾ പുകച്ച് തേനീച്ചകളെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവിൽ വിമാനത്താവളത്തിലെ അഗ്നിശമന സേനയെ വിളിക്കാൻ തന്നെ തീരുമാനിച്ചു. റൺവേയിൽ ഒരു ഫയർ എൻജിന്‍ എത്തി ലഗേജ് വാതിലിലേക്ക് നേരിട്ട് വെള്ളം ചീറ്റി. ഇതോടെയാണ് തേനീച്ചകൾ പിന്മാറിയത്. ഇതോടെ വിമാനം പുറപ്പെടുമ്പോൾ സമയം 5.26 ആയിരുന്നു. സംഭവത്തെക്കുറിച്ച് ഇൻഡിഗോ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

