ബീഫ് വിരുന്നിന് ക്ഷണം; യുവാവ് അറസ്റ്റിൽ
text_fieldsചെന്നൈ: ബീഫ് വിരുന്നിന് ക്ഷണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റ്. ‘തമി ഴ്നാട് റിപ്പബ്ലിക് പാർട്ടി’ സ്ഥാപക നേതാവായ സുന്ദരത്തിെൻറ മകൻ എഴിലൻ (32) ആണ് പി ടിയിലായത്. തഞ്ചാവൂർ കുംഭകോണം കൊറനാട് സ്വദേശിയായ ഇദ്ദേഹം ബീഫ് വിരുന്ന് സംഘടിപ്പിക്കുന്നുണ്ടെന്നും എല്ലാവരും പെങ്കടുക്കണമെന്നും അഭ്യർഥിച്ചിരുന്നു. സംഘ്പരിവാർ സംഘടനകളിൽപെട്ടവരെ പ്രത്യേകം ക്ഷണിച്ചു. വിരുന്നിെൻറ തീയതി പ്രഖ്യാപിച്ചിരുന്നില്ല.
സമാധാനാന്തരീക്ഷം തകർക്കൽ, സാമുദായിക സ്പർധ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കുംഭകോണം പൊലീസ് കേസെടുത്തത്. കള്ളപുലിയൂർ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ സുരേന്ദ്രെൻറ പരാതിയിലാണ് നടപടി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
കഴിഞ്ഞ ദിവസം നാഗപട്ടണത്ത് മാട്ടിറച്ചി കഴിക്കുന്ന പടം പോസ്റ്റിട്ടതിെൻറ പേരിൽ മുസ്ലിം യുവാവിനെ നാലംഗ സംഘം മർദിച്ചത് വിവാദമായിരുന്നു.
