Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസോറാമിൽ ബീഫ്​...

മിസോറാമിൽ ബീഫ്​ പാർട്ടി: ഭക്ഷണത്തിൻമേൽ നിരോധനമില്ലെന്ന്​ രാജ്​നാഥ്​ 

text_fields
bookmark_border
മിസോറാമിൽ ബീഫ്​ പാർട്ടി: ഭക്ഷണത്തിൻമേൽ നിരോധനമില്ലെന്ന്​ രാജ്​നാഥ്​ 
cancel

ഐസ്വാള്‍: കശാപ്പ്​ നിയന്ത്രണ വിജ്ഞാപനത്തിനെതിരെ വടക്ക്​ കിഴക്കൻ​ സംസ്ഥാനങ്ങളിലും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിട്ടില്ലെന്ന്  രാജ്‌നാഥ് സിങ് വിശദീകരിച്ചു. രാജ്​നാഥി​​​െൻറ സന്ദർശനത്തിന്​ മുന്നോടിയായി ​െഎസ്വാളിൽ പ്രദേശിക പാർട്ടി വൻ ബീഫ്​ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്​ മേൽ യാതൊരുവിധ നിയന്ത്രണവും സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞിരുന്നു. 

ഇഷ്​ടഭക്ഷണം തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നാരോപിച്ച്​ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ്​ രാജ്​നാഥി​​​െൻറ പ്രതികരണം. തിങ്കളാഴ്ച മേഘാലയ നിയമസഭ സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ പിന്തുണയോടെ പ്രമേയവും പാസാക്കിയിരുന്നു.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി തിങ്കളാഴ്​ചയാണ്​ രാജ്​നാഥ സിങ്​  മിസോറമിലെത്തിയത്​. സുരക്ഷ സംബന്ധിച്ച് അദ്ദേഹം നാല് വടക്കു-കിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. 
സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച്​  മേഘാലയിലെ രണ്ട് മുതിര്‍ന്ന് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhmizoramBeef Party
News Summary - Beef Party In Mizoram As Rajnath Singh Says No Central Curbs On Food
Next Story