ബീഫ് വിഷയമല്ല; വികസനമാണ് പ്രധാനം- കേന്ദ്രമന്ത്രി കിരൺ റിജിജു
text_fieldsന്യൂഡൽഹി: നാഗാലൻഡിൽ ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം ബീഫ് ഒരു വിഷയമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. നാഗാലൻഡിെൻറ വികസനത്തിനാണ് ബി.ജെ.പി മുൻഗണന നൽകുന്നതെന്നും റിജിജു പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നാഗാലാൻഡിലെ ബി.ജെ.പിയുടെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
എൻ.പി.എഫുമായി പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മൂലം എൻ.പി.എഫുമായി സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. അതിനിലാണ് എൻ.ഡി.പി.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കിരൺ റിജിജു വ്യക്തമാക്കി.
നാഗ പ്രശ്നത്തിെൻറ പരിഹാരത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇതിനായുള്ള രൂപരേഖ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. നാഗ ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ചുവെന്നും റിജിജു വ്യക്തമാക്കി. നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ 29 സീറ്റാണ് ബി.ജെ.പി നേടിയത്. 28 സീറ്റുള്ള എൻ.പി.എഫുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെന്നാണ് പാർട്ടിയിൽ കണക്കുകൂട്ടുന്നത്.
