ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മർദനം
text_fieldsധൻബാദ് (ഝാർഖണ്ഡ്): നോമ്പുതുറ സൽക്കാരത്തിന് കൊണ്ടുപോകുകയായിരുന്ന ഇറച്ചി പശുവിറച്ചിയാണെന്ന് ആരോപിച്ച് ഗ്രാമീണനെ നാട്ടുകാർ ചേർന്ന് മർദിച്ചു. മുരാഹ്ദി ഗ്രാമത്തിലെ െഎനുൽ അൻസാരിക്കാണ് മർദനമേറ്റത്. അതേസമയം ആട്ടിറച്ചി കൊണ്ടുപോകുകയായിരുന്ന അൻസാരിയെ ഒരു കാരണവുമില്ലാതെ ചിലർ മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മർദനമേറ്റ അൻസാരിയെ പത്ലിപുര മെഡിക്കൽ കോളജിൽ പ്രേവശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇദ്ദേഹത്തെ മോചിപ്പിച്ച് ആശുപത്രിയിലാക്കിയത്. ധൻബാദിൽ വിലക്കുറവുണ്ടെന്നറിഞ്ഞ് അവിടെനിന്ന് ആട്ടിറച്ചി വാങ്ങിവരുേമ്പാഴാണ് ചിലർ തെൻറ ഭർത്താവിനെ മർദിച്ചതെന്ന് ഭാര്യ സാഹിദ ബീഗം പറഞ്ഞു. ആക്രമികൾ ഫോണും 1,500 രൂപയും കവർച്ച ചെയ്തുവെന്നും അവർ ആരോപിച്ചു.
