Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bears move in on South Lake Tahoe as residents flee fire
cancel
Homechevron_rightNewschevron_rightWorldchevron_rightകാൽഡോർ കാട്ടുതീയിൽ...

കാൽഡോർ കാട്ടുതീയിൽ ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകൾ പിടിച്ചെടുത്ത്​ കരടികൾ

text_fields
bookmark_border

കാലിഫോർണിയ: കാൽഡോർ തീപിടിത്തത്തെ തുടർന്ന്​ കാലിഫോർണിയയിലെ താഹോ തടാകത്തിന്​ സമീപം​ നിർബന്ധിത ഒഴിപ്പിക്കൽ നടത്തിയതോടെ തെരുവുകൾ പിടിച്ചെടുത്ത്​ കരടികൾ. 22,000 പേരെയാണ്​ പ്രദേശത്തുനിന്ന്​ ഒഴിപ്പിച്ചത്​. തെരുവുകൾ വിജനമായതോടെ ഇവിടം സ്വൈര വിഹാര കേന്ദ്രമാക്കുകയായിരുന്നു കരടികൾ.

ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകൾ തേടിയും വീടുകളിൽ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. തീയിൽ ഇവയു​ടെ ആവാസകേന്ദ്രം നഷ്​ടമായതോടെയാണ്​ ഇവ കാടുവിട്ട്​ പുറത്തിറങ്ങിയതെന്ന്​ അധികൃതർ പറയുന്നു.

കാട്ടുതീ പടർന്നതോടെ പ്രദേശത്ത്​ നിർബന്ധിത ഒഴിപ്പിക്കൽ നടത്തിയിരുന്നു. കാട്ടുതീ ശമിച്ചതോടെ പലരും സ്വന്തം വീടുകളിലേക്ക്​ മടങ്ങി. എന്നാൽ, വീടുകളിലും റോഡിലും നഗരത്തിന്‍റെ പല ഭാഗങ്ങളിലും കരടികളെ കണ്ടതായി പ്രദേശവാസികൾ അധികൃതരെ അറിയിക്കുകയായിരുന്നു.

ഭക്ഷണം തേടിയെത്തിയ കരടികൾ നഗരത്തിലെ മാലിന്യക്കുട്ടകളെല്ലാം നശിപ്പിച്ചു. വീടുകളുടെയും കടകളുടെയും പല ഭാഗങ്ങളും കരടികൾ നശിപ്പിച്ചു. പ്രദേശത്ത്​ കരടിശല്യം പതിവാണ്​. എന്നാൽ കാട്ടുതീ മാരക​മാ​യതോടെ ശല്യം കൂടിയതായി എൽ ഡൊരോഡോ ഷെരീഫ്​ ഓഫിസ്​ അറിയിച്ചു. ജനങ്ങളെ പ്രദേശത്തുനിന്ന്​ ഒഴിപ്പിച്ചതോടെ കരടികൾ ഇവിടം കീഴടക്കുകയായിരുന്നുവെണന്നും അദ്ദേഹം പറഞ്ഞു.

മാലിന്യക്കുട്ടകളെല്ലാം കരടികൾ നശിപ്പിച്ചതോടെ. മാലിന്യം ഇടുന്നതിനായി താൽകാലിക സംവിധാനം ഒരുക്കാനൊരുങ്ങുകയാണ്​ അധികൃതർ.

വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കാലിഫോർണിയ -നെവാഡാ അതിർത്തിയിലെ താഹോ തടാകത്തിന്​ സമീപമാണ്​ വൻ തീപിടിത്തമുണ്ടായത്​. തടാകത്തിന്‍റെ തെക്കുഭാഗത്തെ നഗരത്തിൽനിന്ന്​ പൂർണമായും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 776 വീടുകളും കെട്ടിടങ്ങളുമാണ്​ കാൽഡോർ തീ വിഴുങ്ങിയത്​. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ആയിരക്കണക്കിന്​ അഗ്​നിരക്ഷ സേന ജീവനക്കാരെയാണ്​ പ്രദേശത്ത്​ വിന്യസിച്ചിരുന്നത്​.

നഗരത്തിന്‍റെ പലയിടങ്ങളിൽവെച്ചും കരടികളെ കണ്ടതായി മടങ്ങിയെത്തിയ പ്രദേശവാസികൾ പറയുന്നു. ഭക്ഷണം തേടിയാണ്​ ഇവയുടെ നഗരങ്ങളിലേക്കുള്ള സഞ്ചാരം. മനുഷ്യരെയോ വാഹനങ്ങളെയോ ഇവക്ക്​ പേടിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bearsfireLake TahoeCaldor fire
News Summary - bears move in on South Lake Tahoe as residents flee fire
Next Story