Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഴത്തോട്ടത്തിനരികെ...

വാഴത്തോട്ടത്തിനരികെ കൃഷിയിടത്തിൽ കരടിയുടെ ജഡം; കർഷകനെ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
Bear carcass
cancel
camera_alt

ആനക്കുട്ടിയുടെയും കരടിയുടെയും ജഡങ്ങൾ

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിൽ കരടിയുടെയും കാട്ടാനക്കുട്ടിയുടെയും ജഡങ്ങൾ കണ്ടെത്തി. മസിനഗുഡി വാഴത്തോട്ടം ഭാഗത്തെ കൃഷിയിടത്തിൽ കമ്പിവേലിക്ക് സമീപത്താണ് ആൺ കരടിയുടെ ജഡം കണ്ടത്. പാറാവ് ജോലിയിലായിരുന്ന വനപാലകരാണ് ചൊവ്വാഴ്ച രാവിലെ കരടിയെ ചത്ത നിലയിൽ കണ്ടത്.

കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റാണ് കരടി ചത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്ഥലത്ത് കൃഷി ചെയ്തിരുന്ന രാമസാമി (86) യെ കസ്റ്റഡിയിലെടുത്തു. പോസ്​റ്റ്​മോർട്ടത്തിന് ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് എം.ടി.ആർ അധികൃതർ അറിയിച്ചു. സങ്കേതത്തിലെ മങ്കലപട്ടി ഭാഗത്താണ് പിടിയാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

Show Full Article
TAGS:Bear Elephant Mudumalai 
News Summary - Bear carcass near banana plantation; farmer taken into custody
Next Story