Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആണിനെപ്പോലെ...

ആണിനെപ്പോലെ സംസാരിക്കൂ-മോദിയോട്​ രാഹുൽ

text_fields
bookmark_border
ആണിനെപ്പോലെ സംസാരിക്കൂ-മോദിയോട്​ രാഹുൽ
cancel

ന്യൂഡൽഹി: പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ മോശം പരാമർശം നടത്തിയതി​​​​െൻറ പേരിൽ വിവാദത്തിലായ രാഹുൽ പ്ര ധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്​തമായ വിമർശനവുമായി രംഗത്ത്​. ഇളക്കം നിർത്തു,ആണുങ്ങളെപ്പോലെ സംസാരിക്കൂ വെന്നാണ്​ രാഹുൽ ട്വീറ്റ്​ ചെയ്​തത്​. രാഹുലി​​​​െൻറ ഇൗ ട്വീറ്റും വിവാദത്തിലായിരിക്കുകയാണ്​. സ്​ത്രീവിദ്വേഷി യായ രാഹുൽ എന്ന ഹാഷ്​ ടാഗിൽ മന്ത്രിമാർ രാഹുലിനെതിരെ വിമർശനമുന്നയിക്കുകയാണ്​.

ബുധനാഴ്​ച രാജസ്​ഥാനിൽ നടന്ന റാലിയിലാണ്​ വിവദങ്ങൾക്ക്​ തുടക്കം കുറിച്ചത്​. പാർലമ​​​െൻറിൽ മോദിയെ പ്രതിരോധിക്കാൻ ഒരു സ്​ത്രീയുണ്ടെന്ന്​ പരിഹസിച്ചതായിരുന്നു വിവാദങ്ങൾക്ക്​ വഴിവെച്ചത്​.

56 ഇഞ്ച്​ നെഞ്ചളവുള്ള കാവൽക്കാരൻ ഒാടിപ്പോയി ഒരു സ്​ത്രീയോട്​ പറഞ്ഞു, സീതാരാമൻ ജീ, എന്നെ പ്രതിരോധിക്കൂ. എനിക്ക്​ സ്വയം പ്രതിരോധിക്കാനാകുന്നില്ല എന്ന്​. രണ്ടര മണിക്കൂർ ഒരു സ്​ത്രീക്കും അദ്ദേഹത്തെ പ്രതിരോധിക്കാനാകില്ല. ഞാൻ നേരെ ചോദ്യം ചോദിച്ചു. അവർക്ക്​ ഉത്തരം നൽകാനായില്ല -എന്നായിരുന്നു രാഹുലി​​​​െൻറ പ്രസംഗം.

എന്നാൽ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെ രാഹുൽ അപമാനിച്ചുവെന്ന്​ മോദി കുറ്റപ്പെടുത്തി. ‘ആദ്യമായാണ് രാജ്യത്തി​​​​െൻറ മകൾ പ്രതിരോധ മന്ത്രിയാകുന്നത്​. അത്​ അഭിമാനമാണ്​. റഫാൽ വിഷയത്തിൽ നമ്മുടെ പ്രതിരോധ മന്ത്രി എല്ലാ പ്രതിപക്ഷ പാർട്ടികളെയു​ം പാർലമ​​​െൻറിൽ നിശബ്​ദരാക്കി. അവരുടെ നുണകൾ വെളിച്ചത്തുകൊണ്ടു വന്നു. അവർ ഞെട്ടിപ്പോയി. അതുകൊണ്ടാണ്​ അവർ വനിതാ പ്രതിരോധമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത്​.’ - മോദി ആഗ്രയിൽ പറഞ്ഞു.

മോദിക്ക്​ മറുപടിയായാണ്​ പുരുഷൻമാരെ പോലെ മറുപടി പറയാൻ രാഹുൽ വെല്ലുവിളിച്ചത്​.

‘എല്ലാ ബഹുമാനത്തോടെയും പറയ​​െട്ട മോദിജീ, നമ്മുടെ സംസ്​കാരം സ്​ത്രീകളെ ബഹുമാനിക്കുന്നത്​ വീട്ടിൽ നിന്നു തുടങ്ങുന്നു.

ഇളക്കം നിർത്തുക. ആണിനെപ്പോലെ എ​​​​െൻറ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുക. യഥാർഥ റഫാൽ കരാർ നിങ്ങൾ വഴിതിരിച്ചു വിട്ടപ്പോൾ വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ എതിർക്കുകയുണ്ടായോ?’ - രാഹുൽ ട്വീറ്റ്​ ചെയ്​തു.

രാഹുലി​​​​െൻറ ട്വീറ്റിനെതിരെ നിരവധി ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ രാഷ്​​ട്രീയത്തിലെ പുതിയ ‘താഴ്​ച’യാണ്​ രാഹുലി​​​​െൻറ പരാമർശമെന്ന്​ സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു.

നിർമല സീതാരാമനെതിരെ മോശം പരാമർശം നടത്തിയതിന്​ ദേശീയ വനിതാ കമ്മീഷൻ രാഹുൽ ഗാന്ധിക്ക്​ നോട്ടീസ്​ അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealnirmala sitharamanmalayalam newsRahul Gandhi
News Summary - "Be A Man," Rahul Gandhi Said To PM - India News
Next Story