Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മൂന്ന്​...

'മൂന്ന്​ കുട്ടികളുള്ളവരെ ജയിലിലടക്കുകയോ പിഴ ഈടാക്കുകയോ വേണം'; വിവാദ ട്വീറ്റുമായി കങ്കണ

text_fields
bookmark_border
Kangana Ranaut
cancel

ന്യൂഡൽഹി: വിവാദങ്ങളുടെ തോഴിയാണ്​ ബോളിവുഡ്​ നടിയായ കങ്കണ റണാവത്ത്​. സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളിൽ ചെയ്യുന്ന ട്വീറ്റുകൾ വലിയ ഒച്ചപ്പാടുകൾക്ക്​ വഴിവെക്കാറുണ്ട്​. ഇന്ത്യയുടെ ജനസംഖ്യ വർധനവിനെയു​ം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കുറിച്ചുള്ള കങ്കണയുടെ പുതിയ ട്വീറ്റും വിവാദമായിരിക്കുകയാണ്​.

'ജനസംഖ്യാ നിയന്ത്രണത്തിന് കർശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും പിന്നീട്​ കൊല്ലപ്പെട്ടതും ആളുകളെ നിർബന്ധിച്ച്​ വന്ധ്യംകരിച്ചത്​ കൊണ്ടാണ്​. എന്നാൽ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കു​േമ്പാൾ മൂന്നാമത്തെ കുട്ടിയുള്ളവർക്ക്​ പിഴയോ തടവോ ഉണ്ടായിരിക്കണം' -കങ്കണ ട്വീറ്റ്​ ചെയ്​തു.

'അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്​. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക്​ മൂന്നിരട്ടിയാണ്. ചൈനക്ക്​ ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക്​ പറഞ്ഞു തരൂ?' -അതിന്​ മുമ്പ്​ പങ്കുവെച്ച ട്വീറ്റിൽ കങ്കണ എഴുതി.

'ജനസംഖ്യ വർധനവ്​ കാരണമാണ്​ രാജ്യത്തെ ജനങ്ങൾ മരിക്കുന്നത്​. കണക്കുകൾ പ്രകാരമുള്ള 130 കോടിക്ക്​ പുറമെ മൂന്നാം ലോക രാജ്യത്ത്​ 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കോറോണ വൈറസിനെതിരെ പൊരുതാൻ നമുക്ക്​ മികച്ച നേതൃത്വവും വാക്​സിനേഷൻ യജ്ഞവുമുണ്ട്​. എന്നാൽ നമുക്കും ഉത്തരവാദിത്തമില്ലേ ​' -അവർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു​.

പുതുതായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷം അഭിനയിക്കാൻ പോകുകയാണെന്ന്​ അടുത്തിടെ കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ദിര ഗാന്ധിയുടെ ജീവിത കഥയല്ലെന്നും വിശാലമായൊരു പീരിയഡ് സിനിമയായിരിക്കും ഇതെന്നുമാണ് കങ്കണ പറഞ്ഞത്​. കങ്കണയുടെ റിവോള്‍വര്‍ റാണി ഒരുക്കിയ സായ് കബീറായിരിക്കും ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥ പറയുന്ന 'തലൈവി'യിലാണ്​ കങ്കണയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം. മൂന്ന്​ ഭാഷകളിലായി റിലീസ്​ ചെയ്യുന്ന ചിത്രം എ.എൽ. വിജയ്​ ആണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. അരവിന്ദ്​ സ്വാമി, നാസർ, ഭാഗ്യശ്രീ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. കോവിഡ്​ പശ്ചാത്തലത്തിലാണ്​ ചിത്രത്തിന്‍റെ റിലീസ്​ നീണ്ടുപോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiKangana Ranautcovid 19over population
News Summary - be fine or imprisonment for third child Kangana Ranaut's tweet on India's over population
Next Story