Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ആദിത്യനാഥിന്...

യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ്​ കമീഷൻ

text_fields
bookmark_border
yogi-adityanath.
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ്​ കമീഷൻ. ഇന്ത്യൻ സ ൈന്യത്തെ മോദി സേനയെന്ന വിശേഷിപ്പിച്ച യോഗി ആദിത്യനാഥിൻെറ പ്രസ്​താവനക്കെതിരെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ രംഗ ത്തെത്തിയത്​. ഭാവിയിൽ പ്രസ്​താവനകളിൽ ജാഗ്രത പുലർത്തണമെന്ന്​ കമീഷൻ യോഗി ആദിത്യനാഥിനെ താക്കീത്​ ചെയ്​തു.

ഞായറാഴ്​ച ഗാസിയബാദിൽ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിൻെറ വിവാദ പരാമർശം​. കോൺഗ്രസ്​ തീവ്രവാദികൾക്ക്​ ബിരിയാണി നൽകു​േമ്പാൾ മോദി സേന അവർക്ക്​ ബുള്ളറ്റുകളും ബോംബുകളുമാണ്​ നൽകുന്നതെന്നായിരുന്നു യോഗിയുടെ പ്രസ്​താവന. പാകിസ്​താനിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുൻ നിർത്തിയായിരുന്നു പരാമർശം.

നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാർ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കിയിരുന്നു. കോൺഗ്രസിൻെറ ന്യായ്​ പദ്ധതിയെ വിമർശിച്ചതാണ്​ രാജീവ്​ കുമാറി​ന്​ വിനയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionModi senaYogi Adityanath
News Summary - "Be Careful": Poll Body Warns Yogi Adityanath-india news
Next Story