Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്ത പ്രജ്ഞ ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ പുറത്ത്​​

text_fields
bookmark_border
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്ത പ്രജ്ഞ ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ പുറത്ത്​​
cancel

ഭോപ്പാൽ: ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ താക്കൂർ ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ പുറത്ത്​. മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രജ്ഞ ക്രിക്കറ്റ്​ കളിക്കുന്നതും ആൾക്കൂട്ടം അത്​ പ്രോൽസാഹിപ്പിക്കുന്ന വിഡിയോയുമാണ്​ പുറത്ത്​ വന്നത്​. ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഭോപ്പാലിലെ ശക്​തിനഗർ ഏരിയയിൽ നിന്നാണ്​ ചിത്രീകരിച്ചിട്ടുള്ളത്​.

2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങ്​ താക്കൂറിന്​ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം ലഭിച്ചത്​. പിന്നീട്​ നിരവധി തവണ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ അവർ ​ഡാൻസ് കളിക്കുന്ന വിഡിയോ പുറത്ത്​ വന്നിരുന്നു.

ഇതിനെതിരെ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ പ്രതികരണം നടത്താൻ ബി.ജെ.പി തയാറായിരുന്നില്ല.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basketball, Garba Dance And Now Cricket For BJP's Pragya Thakur
Next Story