Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബസവരാജ്​ ബൊമ്മൈ...

ബസവരാജ്​ ബൊമ്മൈ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
basavaraj bommai
cancel

ബംഗളൂരു: ബി.എസ്​. യെദിയൂരപ്പയുടെ വിശ്വസ്​തനായ ബസവരാജ്​ ബൊമ്മൈയെ (61) കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി തെര​െഞ്ഞടുത്തു. ബുധനാഴ്​ച ​ൈവകീട്ട്​ 3.20 ന്​ രാജ്​​ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്​ച രാത്രി ഏഴിന്​ നടന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിലാണ്​ തീരുമാനം. കഴിഞ്ഞ സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന ലിംഗായത്തുകാരനായ ബസവരാജിനെ തനിക്ക്​ പിൻഗാമിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ യെദിയൂരപ്പയുടെ നിർദേശത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്​ കർജോൽ പിന്താങ്ങി. യെദിയൂരപ്പയുടെ രാജിയെ തുടർന്ന്​ കർണാടകയിലെ ലിംഗായത്ത്​ മഠാധിപതികളിൽനിന്നുയർന്ന പ്രതിഷേധംകൂടി കണ​ക്കിലെടുത്താണ്​ മറ്റു പരീക്ഷണങ്ങൾക്ക്​ മുതിരാതെ ബി.ജെ.പി തീരുമാനം. സമുദായ സമവാക്യം പരിഗണിച്ച്​ ഉപമുഖ്യമന്ത്രിമാരെ നിശ്ചയിക്കാനും ധാരണയായി.

പൊതുവെ വിവാദങ്ങളിൽനിന്നൊഴിഞ്ഞുനിൽക്കുന്ന, ആർ.എസ്​.എസ്​ പശ്ചാത്തലമില്ലാത്ത മുഖ്യമന്ത്രി കൂടിയാണ്​ അദ്ദേഹം. ജനത പാർട്ടിയുടെ മുൻ മുഖ്യമന്ത്രി എസ്​.ആർ. ബൊമ്മെയുടെ മകനാണ്​. എച്ച്​.ഡി. ദേവഗൗഡ, രാമകൃഷ്​ണ ഹെഗ്​ഡെ തുടങ്ങിയ മുതിർന്ന ജനതാദൾ നേതാക്കളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്​. ജനതാദൾ യുനൈറ്റഡിൽനിന്ന്​ 2008 ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം ആദ്യ യെദിയൂരപ്പ സർക്കാറിൽ ജലവിഭവ വകുപ്പ്​ മന്ത്രിയായിരുന്നു. രണ്ടു തവണ എം.എൽ.സിയും മൂന്നു തവണ എം.എൽ.എയുമായി. മെക്കാനിക്കൽ എൻജിനീയറിങ്​ ബിരുദധാരിയായ അദ്ദേഹം മുമ്പ്​ ടാറ്റ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു. ഹുബ്ബള്ളി^ ധാർവാഡ്​ സ്വദേശിയാണ്​.

​നിയമസഭ കക്ഷിയോഗത്തിനുശേഷം ബസവരാജ്​ ബൊമ്മൈ രാജ്​ഭവനിലെത്തി ഗവർണർ താവർചന്ദ്​ ഗഹ്​ലോട്ടിനെ കണ്ടു. െഎകകണ്​​ഠ്യേനയാണ് തന്നെ തെര​െഞ്ഞടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്​ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പയുടെയും പാർട്ടിയ​ുടെയും പ്രതീക്ഷക്കൊത്ത്​ ഭരിക്കുമെന്ന്​ അദ്ദേഹം പ്രതികരിച്ചു. ജനകീയ ഭരണം കാഴ്​ചവെക്കും. കോവിഡ്​ പ്രതിസന്ധിയിൽ ഉലഞ്ഞ സംസ്​ഥാനത്തി​െൻറ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിൽ കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്​, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജി. കിഷൻ റെഡ്​ഡി, ജനറൽ സെക്രട്ടറി സി.ടി. രവി തുടങ്ങിയവർ നിയമസഭ കക്ഷി യോഗത്തിൽ പ​െങ്കടുത്തു. ചൊവ്വാഴ്​ച രാവിലെ യെദിയൂരപ്പയുടെ വീട്ടിലെത്തി അരുൺസിങ്ങും സംസ്​ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMBasavaraj Bommai
News Summary - Basavaraj Bommai is Karnataka's next chief minister
Next Story