Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ ഫീസ്​...

സ്​കൂൾ ഫീസ്​ അടച്ചില്ല; പത്താംക്ലാസ്​ വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
സ്​കൂൾ ഫീസ്​ അടച്ചില്ല; പത്താംക്ലാസ്​ വിദ്യാർഥിനി ജീവനൊടുക്കി
cancel

ഹൈദരാബാദ്​: സ്​കൂൾ ഫീസ്​ അടക്കാൻ പണമില്ലാ​ത്തതിനെ തുടർന്ന്​ ഹൈദരാബാദിൽ പത്താം ക്ലാസ്​ വിദ്യാർഥിനി ജീവനൊടുക്കി. ഫീസ്​ അടക്കാ​െത ക്ലാസിൽ കയറരുതെന്ന്​ സ്​കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന്​ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾക്ക്​ കൂലിത്തൊഴിലാണ്​. ലോക്​ഡൗണിൽ വരുമാനം നിലച്ചതോടെ കുടുംബത്തിന്‍റെ നില പരുങ്ങലിലായി​. ഇതോടെ 37,000 രൂപയോളം സ്​കൂൾ ഫീസ്​ അടക്കാൻ കഴിഞ്ഞില്ല.

ലോക്​ഡൗണിൽ വരുമാനം കുറഞ്ഞെങ്കിലും 15,000 രൂപ സ്​കൂൾ ഫീസായി അടച്ചിരുന്നുവെന്നും 20നകം ബാക്കി തുക അടക്കാമെന്ന്​ മാനേജ്​മെന്‍റിനെ അറിയിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു. സ്​കൂൾ അധികൃതർ ഫീസ്​ അടക്കാത്തതിനാൽ പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായും പിതാവ്​ ആരോപിച്ചു.

കഴിഞ്ഞദിവസം മകൾ സ്​കൂളിൽ പോകാൻ വിസമ്മതിച്ചിരുന്നു. അധ്യാപികയോട്​ ആശുപത്രിയിൽ പോയിരിക്കുകയ​ാണെന്ന്​ പറയണമെന്നായിരുന്നു മകളുടെ നിർദേശം. അധ്യാപകർ തന്നെ വിളിച്ച്​ പണം നൽകാ​ൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും പിതാവ്​ പറഞ്ഞു. സ്​കൂൾ ഫീസ്​ അടക്കുന്നതുവരെ ക്ലാസിൽ വരരുതെന്ന്​ സ്​കൂൾ അധികൃതർ അറിയിച്ചതായും പറയുന്നു.

സ്​കൂൾ അധികൃതർക്കെത​ിരെ പൊലീസ്​ കേസെടുത്തു. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ സ്​കൂൾ മാനേജ്​മെന്‍റിനെതിരെ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ്​ ഇൻസ്​പെക്​ടർ നരസിംഹ സ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideHyderabad
News Summary - Barred From School Over Fees Hyderabad Class 10 Student Dies By Suicide
Next Story