Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആ വാക്ക്​...

'ആ വാക്ക്​ പാലിക്കാനായില്ല; ഞാൻ തോറ്റുപോയിരിക്കുന്നു', കോവിഡ്​ ബാധിച്ച പിതാവി​ന്‍റെ മരണവിവരം പങ്കുവെച്ച്​ ബർഖാ ദത്ത്​

text_fields
bookmark_border
S.P.Dutt
cancel
camera_alt

ബർഖ ദത്തിനും ബഹർ ദത്തിനുമൊപ്പം പിതാവ്​ എസ്​.പി. ദത്ത്​ (ഫയൽ ചിത്രം)

ന്യൂഡൽഹി: 'ഞാൻ കണ്ട ഏറ്റവും ദയാലുവും സ്​നേഹസമ്പന്നനുമായ മനുഷ്യൻ, സ്​പീഡി എന്ന്​ എല്ലാവരും വിളിക്കുന്ന എന്‍റെ പിതാവ്​ ഇന്ന്​ രാവിലെ കോവിഡുമായുള്ള പോരാട്ടത്തിൽ പരാജിതനായി മരണത്തിന്​ കീഴടങ്ങി. തന്‍റെ ആഗ്രഹത്തിനെതിരായി പിതാവിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകു​േമ്പാൾ, രണ്ടു ദിവസത്തിനകം തിരിച്ച്​ വീട്ടിലേക്ക്​ കൊണ്ടുവരുമെന്ന്​ ഞാൻ വാക്കുകൊടുത്തിരുന്നു. എനിക്ക്​ ആ വാക്ക്​ പാലിക്കാനായില്ല. ഞാൻ തോറ്റുപോയിരിക്കുന്നു. അദ്ദേഹം ഞങ്ങൾക്കു തന്ന ഒരു വാക്ക​ുപോലും ഇക്കാലമത്രയും പാലിക്കാതിരുന്നിട്ടില്ല' -രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായ ബർഖാ ദത്താണ്​ കോവിഡ്​ ബാധിതനായ പിതാവിന്‍റെ മരണവിവരം ചൊവ്വാഴ്ച രാവിലെ ട്വീറ്റിൽ ലോകത്തെ അറിയിച്ചത്​.

എയർ ഇന്ത്യ ഉദ്യോഗസ്​ഥനായിരുന്നു ബർഖയുടെ പിതാവ്​ 'സ്​പീഡി' എന്ന്​ വിളിക്കുന്ന എസ്​.പി. ദത്ത്​. പിതാവ്​ കോവിഡ്​ ബാധിതനായി മേദാന്ത ആശുപത്രിയിൽ ചികിത്സയിലുള്ള വിവരം ബർഖ ട്വിറ്ററിലൂടെ ​േനരത്തേ അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന്​ ഏപ്രിൽ 24ന്​ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. അതിന്​ തനിക്ക്​ സമ്മതിക്കേണ്ടിവന്നത്​ ജീവിതത്തിൽ ഇതുവരെ എടുത്തതിൽവെച്ച്​ ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്നും മൂന്നുനാൾ മുമ്പ്​ ബർഖ ട്വിറ്ററിൽ കുറിച്ചു. പ്രതീക്ഷകൾ കൈവിട്ടുപോവുകയാണെന്നും അവർ എഴുതി. ഓക്​സിജൻ സൗകര്യമുള്ള ആംബുലൻസ്​ ലഭിക്കാത്തതിനാലാണ്​ പിതാവിന്‍റെ നില വഷളായതെന്ന്​ ബർഖയുടെ സഹോദരി വ്യക്​തമാക്കിയിരുന്നു.


'എനിക്ക്​ ശ്വാസം മുട്ടുന്നു, എന്നെ ചികിത്സിക്കൂ..' എന്നാണ്​ പിതാവ്​ എന്നോട്​ അവസാനമായി പറഞ്ഞത്​. അദ്ദേഹത്തെ ചികിത്സിച്ച ഡോക്​ടർമാർ, നഴ്​സുമാർ, വാർഡ്​ സ്റ്റാഫ്​, സെ​ക്യൂരിറ്റി ഗാർഡുമാർ, ആംബുലൻസ്​ ഡ്രൈവർമാർ തുടങ്ങി എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പലതും കണ്ടുപിടിക്കാനും ട്രെയിനുകളും വിമാനങ്ങളും ഉണ്ടാക്കാനും ഇഷ്​ട​​പ്പെട്ട അദ്ദേഹം പേരക്കുട്ടികളുടെ പ്രിയങ്കരനുമായിരുന്നു.


സുമുഖനും ഊർജസ്വലനായ ശാസ്​ത്രജ്​ഞനും സ്​നേഹനിർഭരനായ പിതാവുമെന്ന നിലക്ക്​ സ്​പീഡിയെ ഓർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കും സഹോദരിക്കും ചിറകുകൾ നൽകിയത്​ അദ്ദേഹമാണ്​. ഇൗ സന്ദർഭത്തിൽ കോവിഡ്​ താഴേക്കിടയിൽനിന്ന്​ റിപ്പോർട്ട്​ ചെയ്യാനും ശബ്​ദമില്ലാത്തവരുടെ ശബ്​ദമാകാനും കഴിഞ്ഞതാണ്​ അദ്ദേഹത്തിന്​ നൽകാൻ കഴിഞ്ഞ ഏറ്റവും മികച്ച അന്ത്യോപചാരമെന്ന്​ ഞാൻ കരുതുന്നു​' -ബർഖ ട്വിറ്ററിൽ കുറിച്ചു. പിതാവ്​ വെന്‍റിലേറ്ററിലിരിക്കേ കോവിഡ്​ രോഗികളുടെ ദുരിതങ്ങൾ ലോകത്തിനു മുമ്പാകെ റിപ്പോർട്ട്​ ചെയ്യുന്നതിൽ കർമനിരതയായിരുന്നു ബർഖ.

ബർഖയുടെ പിതാവ്​ ​'മെക്കാനോ' കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിൽ വിദഗ്​ധനായിരുന്നു. ലോഹക്കഷണങ്ങൾ, കമ്പികൾ, ​തകിടുകൾ, ചക്രങ്ങൾ, ആക്​സിൽ, ഗിയറുകൾ, പ്ലാസ്റ്റിക്​ പാർട്​സുകൾ തുടങ്ങിയവ ഉ​പയോഗിച്ച്​ കളിപ്പാട്ടങ്ങൾ നിർമിക്കുന്ന രീതിയാണിത്​. പിതാവ്​ മനോഹരമായി നിർമിക്കുന്ന കളിപ്പാട്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ബർഖ പലതവണ പങ്കുവെച്ചിട്ടുണ്ട്​.


രാജ്യത്ത്​ ഏറെ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തക പ്രഭ ദത്താണ്​ എസ്​.പി. ദത്തിന്‍റെ ഭാര്യ. ഹിന്ദുസ്​ഥാൻ ടൈംസിലായിരുന്നു പ്രഭയുടെ പത്രപ്രവർത്തനം. ബർഖക്കുപുറമെ സി.എൻ.എൻ ഐ.ബി.എന്നിൽ മാധ്യമ പ്രവർത്തകയായ ബഹർ ദത്താണ്​ മറ്റൊരു മകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barkha Dutt​Covid 19S.P.Duttബർഖ ദത്ത്​
News Summary - Barkha Dutt's Father S.P.Dutt Succumbed To Covid 19
Next Story