Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാർജ് ദുരന്തം:...

ബാർജ് ദുരന്തം: ക്യാപ്റ്റനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

text_fields
bookmark_border
Mumbai Barge sinking
cancel

മുംബൈ: ടൗ​ട്ടെ ചുഴലിക്കാറ്റിനെ തുടർന്ന്​ നങ്കൂരം തകർന്ന്​ നിയന്ത്രണംവിട്ട ​ബാർജ് റിഗ്ഗിൽ ഇടിച്ചുമുങ്ങിയ സംഭവത്തിൽ ക്യാപ്റ്റനെതിരെ കേസ്. ക്യാപ്റ്റൻ രാജേഷ് ബല്ലവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പൊലീസ് കേസെടുത്തത്.

ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച്​ ചീഫ്​ എൻജീനിയർ റഹ്​മാൻ ഷെയ്​ഖ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം, അപകടത്തിന് പിന്നാലെ കാണാതായ ക്യാപ്റ്റനെ കുറിച്ച് ഒരു വിവരവുമില്ല.

ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചീഫ്​ എൻജീനിയർ റഹ്​മാൻ ഷെയ്​ഖ് ഇന്നലെയാണ് ക്യാപ്റ്റൻ മുന്നറി‍യിപ്പ് അവഗണിച്ച വിവരം പുറത്തുവിട്ടത്. ചുഴലിക്കാറ്റ്​ വരുന്നതിന്​ ഒരാഴ്ച മുമ്പ്​ തന്നെ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ്​ പരിഗണിച്ച്​ സുരക്ഷിത സ്ഥാനങ്ങളിൽ മടങ്ങി.

ക്യാപ്​റ്റനോട്​ മുന്നറിയിപ്പിനെ കുറിച്ച്​ പറഞ്ഞിരുന്നു. എന്നാൽ, 40 കിലോമീറ്റർ വേഗതയിലാണ്​ കാറ്റുവീശുകയെന്നും മൂന്ന്​ മണിക്കൂറിനുള്ളിൽ കാറ്റ്​ തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്​. പക്ഷേ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ്​ കാറ്റെത്തിയത്​. അത്​ കനത്ത നാശം വിതക്കുകയും ചെയ്​തുവെന്ന്​ റഷ്​മാൻ ഷെയ്​ഖ്​ പറഞ്ഞു.

ടോ​ട്ടേ ആഞ്ഞുവീശിയതോടെ അർധരാത്രിക്കു ശേഷമാണ്​ ബാർജ്​ നങ്കൂരം തകർന്ന്​ നിയന്ത്രണം വിട്ട്​ റിഗ്ഗിൽ ഇടിച്ചു മുങ്ങിയത്​. അപകടത്തിൽ മൂന്നു മലയാളികളടക്കം 50 പേർ മരിച്ചു. വയനാട് വടുവൻചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകൻ സുമേഷ്, വ​യ​നാ​ട്​ പ​ന​മ​രം വി​ള​മ്പു​ക​ണ്ടം ഏ​ച്ചോം സ്വ​ദേ​ശി ജോ​മി​ഷ് ജോ​സ​ഫ് (35), കോ​ട്ട​യം ചി​റ​ക്ക​ട​വ്​ മൂ​ങ്ങ​ത്ര ഇ​ട​ഭാ​ഗം അ​രി​ഞ്ചി​ട​ത്ത്​ എ.​എം. ഇ​സ്മാ​യി​ലിന്‍റെ മ​ക​ൻ സ​സി​ൻ ഇ​സ്​​മാ​യി​ൽ (29) എ​ന്നീ മ​ല​യാ​ളി​ക​ളാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 261 പേരിൽ 186 പേരെ രക്ഷ​പ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ongcCyclone TauktaeBarge tragedymumbai barge sinking
News Summary - Barge tragedy: Case of involuntary manslaughter against captain
Next Story