Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ തെളിവില്ല; ഒമ്പത്​ തായ്​ലൻഡുകാരടക്കം 12 തബ്​ലീഗ്​ പ്രവർത്തകരെ യു.പി കോടതി വെറുതെവിട്ടു

text_fields
bookmark_border
Tablighi Jamaat
cancel

ലഖ്​നോ: 12 തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരെ മതിയായ തെളിവുകളില്ലെന്ന കാരണത്താൽ ഉത്തർ പ്രദേശിലെ ബറേലി കോടതി വെറുതെവിട്ടു. തായ്​ലൻഡിൽനിന്നുള്ള ഒമ്പതുപേരെയും തമിഴ്​നാട്ടിൽനിന്നുള്ള രണ്ടുപേരെയും ഒരു യു.പി സ്വദേശിയെയുമാണ്​ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്​.

​കഴിഞ്ഞ വർഷം ഷാജഹാൻപൂരിലെ ഒരു പള്ളിയിൽനിന്നാണ്​ ഇവരെ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്​. ഷാജഹാൻപൂരിലെ സാദർ പൊലീസ്​ സ്​റ്റേഷനിൽ ഇവർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തു. ഇന്ത്യൻ ശിക്ഷാ നിയമം, പകർച്ചവ്യാധി നിയമം, ഡിസാസ്റ്റർ മാനേജ്​മെന്‍റ്​ ആക്​ട്​, ഫോ​റിനേഴ്​സ്​ ആക്​ട്​, പാസ്​പോർട്ട്​ ആക്​ട്​ എന്നിവയിലെ വിവിധ വകുപ്പുകൾ ചാർത്തിയായിരുന്നു കേസ്​. കേസി​െന്‍റ വാദംകേൾക്കൽ ബറേലിയിലാണ്​ നടന്നത്​.

കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ യോഗത്തിൽ പ​ങ്കെടുത്തവർ കൊവിഡ് പരത്തിയെന്ന് ആരോപിച്ച്​ പലയിടങ്ങളിലും കേസെടുത്തിരുന്നു. എന്നാൽ, മുംബൈ ഉൾപെടെ മിക്കയിടങ്ങളിലും ഇവരെ ​ കുറ്റക്കാരല്ലെന്നുകണ്ട്​ കോടതി വിട്ടയക്കുകയായിരുന്നു.

നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കോവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈകോടതി കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ വിധി പറഞ്ഞത്​. ഇവർ രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല. കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി എട്ടു മ്യാന്മർ സ്വദേശികൾക്കെതിരെ എടുത്ത കേസുകൾ അന്ന്​ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tablighi JamaatTablighBareilly court
News Summary - Bareilly court acquits 12 Tablighi Jamaat members, including nine Thais
Next Story