ബാരാമതി വിമാനപകടം; അജിത് പവാറിന്‍റെ അംഗരക്ഷകന്‍റെ അപ്രതീക്ഷിത മരണത്തിൽ വിതുമ്പി നാട്
text_fieldsതാനെ: ബാരാമതി വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പേഴ്സണൽ ബോഡിഗാർഡായ വിദിപ് ദിലിപ് ജാദവിന്‍റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ താനെയിലുള്ള വിതവ ഗ്രാമം.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് വിദിപ് ജാദവിന്‍റെ കുടുംബം. അദ്ദേഹത്തിന്‍റെ ആകസ്മിക മരണത്തെ തുടർന്ന് താളംതെറ്റിയിരിക്കുകയാണ് കുടുംബം. ദുരന്തവുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണ് ആ നാട് ഒന്നാകെ. അപകടവിവരം വൈകിയാണ് കുടുംബത്തെ അറിയിച്ചത്. ദുരന്തം ഹൃദയഭേദകമാണെന്നും ഒരു കുടുംബത്തിനും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുതെന്നും അയൽവാസികൾ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളുടെ സുരക്ഷ ഏൽപ്പിക്കപ്പെട്ടിട്ടും അതേ പറ്റി ഒരിക്കലും പ്രകടിപ്പിക്കാത്ത, എളിമയുള്ള, മൃദുഭാഷിയായ, ഉറച്ച നിലപാടുള്ള വ്യക്തിയായിട്ടാണ് അദ്ദേഹത്തെ നാട്ടുകാർ ഓർമ്മിക്കുന്നത്.
“അദ്ദേഹം അജിത് പവാറിന്റെ അംഗരക്ഷകനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന് നിങ്ങൾക്ക് അത് ഒരിക്കലും അറിയാൻ കഴിയില്ല. ഇവിടുത്തെ മറ്റ് ഏതൊരു സാധാരണക്കാരനെയും പോലെയാണ് അദ്ദേഹം ജീവിച്ചത്'- അയൽക്കാരൻ പറഞ്ഞു.
അദ്ദേഹം അച്ചടക്കമുള്ളവനും ബഹുമാനമുള്ളവനും എപ്പോഴും ശാന്തനുമായിരുന്നു. അദ്ദേഹത്തിൽ അധികാരബോധമോ അഹങ്കാരമോ ഉണ്ടായിരുന്നില്ലെന്നും മറ്റൊരു താമസക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

