Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാരാമതി വിമാനദുരന്തം:...

ബാരാമതി വിമാനദുരന്തം: വ്യോമയാന മന്ത്രിയെ മാറ്റണമെന്ന് രോഹിത്​ പവാർ

text_fields
bookmark_border
ബാരാമതി വിമാനദുരന്തം: വ്യോമയാന മന്ത്രിയെ മാറ്റണമെന്ന് രോഹിത്​ പവാർ
cancel
camera_alt

രോഹിത്​ പവാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത്​ പ​വാ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന​തു​വ​രെ ടി.​ഡി.​പി നേ​താ​വ്​ കെ. ​രാം​മോ​ഹ​ൻ നാ​യി​ഡു​വി​നെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്ന്​ മാ​റ്റ​ണ​മെ​ന്ന്​ ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എം.​എ​ൽ.​എ രോ​ഹി​ത്​ പ​വാ​ർ. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​മാ​ന​ത്തി​ന്റെ ഉ​ട​മ​ക​ളാ​യ വി.​എ​സ്.​​ആ​ർ വെ​ഞ്ചേ​ഴ്​​സു​മാ​യി ടി.​ഡി.​പി നേ​താ​ക്ക​ൾ​ക്കു​ള്ള ബ​ന്ധ​വും ചി​ല​ർ​ക്ക്​ ക​മ്പ​നി​യി​ൽ ഓ​ഹ​രി​യു​ള്ള​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഡി.​ജി.​സി.​എ ഉ​ദ്യോ​ഗ​സ്ഥ​രും വി.​എ​സ്.​ആ​ർ വെ​ഞ്ചേ​ഴ്​​സ്​ ഉ​ട​മ​ക​ളും ത​മ്മി​ൽ വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച രോ​ഹി​ത്, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ വൈ​കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന അ​ജി​ത്​ പ​വാ​റി​ന്റെ വി​ധ​വ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​നേ​ത്ര പ​വാ​റി​ന്റെ ആ​വ​ശ്യ​ത്തെ രോ​ഹി​ത്​ പി​ന്തു​ണ​ച്ചു. അ​ന്വേ​ഷ​ണം നി​രീ​ക്ഷി​ക്കാ​ൻ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ഡ്​​ജി​മാ​ർ, കേ​ന്ദ്ര പ്ര​തി​പ​ക്ഷ നേ​താ​വ്, പ​വാ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഉ​ന്ന​ത പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit Pawarrohit pawarBaramati Plane Crash
News Summary - Baramati plane crash: Rohit Pawar demands change of Aviation Minister
Next Story