Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതത്തി​െൻറ പേരിൽ...

മതത്തി​െൻറ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്ന്​ മോദിയോട്​ ആവശ്യപ്പെട്ടു - ഒബാമ

text_fields
bookmark_border
htls-obama.jpg
cancel

ന്യൂഡൽഹി: രാജ്യത്തെ മതത്തി​​​​െൻറയും വർഗത്തി​​​​െൻറയും അടിസ്​ഥാനത്തിൽ വിഭജിക്കരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ താൻ വ്യക്​തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ മുൻ യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമ. ഇതുതന്നെയാണ്​ അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത്​. മോദി ഇതിന്​ എന്ത്​ മറുപടി നൽകിയെന്ന സദസി​​​​െൻറ ചോദ്യത്തിന്​ അദ്ദേഹം അത്​ വെളിപ്പെടുത്തിയിട്ടില്ലെന്ന്​ ഒബാമ പറഞ്ഞു.  എന്നാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച്​ മുസ്​ലിംകൾ ഇൗ നാടി​​​​െൻറ ഭാഗമാണെന്ന്​ അവർ വിശ്വസിക്കുന്നു എന്നത്​ സർക്കാറിനും ഭൂരിപക്ഷ സമുദായങ്ങൾക്കും സന്തോഷം നൽകുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞുവെന്ന്​ ഒബാമ വ്യക്​തമാക്കി. 

ഇന്ത്യയിൽ മുസ്​ലിംകൾ രാജ്യത്തി​​​​െൻറ അവിഭാജ്യ ഘടകമാണെന്ന്​ ​ അവർ വിശ്വസിക്കുന്നു. ഇത്​ മറ്റു രാജ്യങ്ങളിൽ സംഭവിക്കാത്തതാണ്​. അത്​ പ്രോത്​സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു. ​ 

ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം രാഷ്​ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഒാഫീസിനില്ല, മറിച്ച്​ ജനങ്ങളുടെ ഒാഫീസിനാണ്​. ഒരു രാഷ്​ട്രീയക്കാര​െന പിന്തുണക്കുന്നതിലൂടെ താൻ ഏത്​ ആശയത്തെയാണ്​ പ്രോത്​സാഹിപ്പിക്കുന്നതെന്ന്​ അവർ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയും അമേരിക്കയും ഒര​ുമിച്ചാൽ ഏത്​ പ്രശ്​നവും പരിഹരിക്കാമെന്ന്​​ ഒബാമ നേരത്തെ 15ാമത്​ ഹിന്ദുസ്​ഥാൻ ടൈംസ്​ ലീഡർഷിപ്​ സമ്മിറ്റിൽ പറഞ്ഞു. ബഹുമുഖ മേഖലകളിൽ രാജ്യങ്ങൾ തമ്മിൽ ഒരുമിച്ച്​ പ്രവർത്തിക്കുന്നതിൽ സാ​േങ്കതികവിദ്യക്കും നയതന്ത്രമേഖലക്കുമുള്ള പ്രാധാന്യത്തെകുറിച്ചും അദ്ദേഹം ഉൗന്നിപറഞ്ഞു. ഇന്ത്യക്കും അമേരിക്കക്കും തനിച്ച്​ ഒരു പ്രശ്​നത്തിനും പരിഹാരം കാണാനാവില്ല.

എല്ലാവരെയും ഉൾകൊള്ളുന്ന മികച്ച ലോക ക്രമത്തിന്​ നാല്​ നിർദേശങ്ങൾ സമ്മിറ്റിൽ ഒബാമ അവതരിപ്പിച്ചു. രാജ്യങ്ങൾ മനുഷ്യ​നെയും യന്ത്രവൽക്കരണത്തെയും ഒരുപോലെ പരിഗണിക്കണം. രണ്ടും ബഹുമുഖമേഖലകളിൽ ഒരുമിച്ച്​ പ്രവർത്തിക്കേണ്ടവരാണ്. ടെക്​നോളജിയിൽ വരുന്ന മാറ്റങ്ങളെ കുറിച്ച്​ ജനങ്ങളെ ബോധവാൻമാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.​മനുഷ്യ സമ്പത്തിലാണ്​​ നിക്ഷേപങ്ങൾ നടക്കേണ്ടത്​. അവരെ പഠിപ്പിക്കുകയും തൊഴിൽ പരിശീലിപ്പിക്കുകയും ചെയ്യുക. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് അവരെ ശക്തിപ്പെടുത്താനും ഒബാമയുടെ നാല്​ നിർദേശങ്ങളിൽ പറയുന്നു​.

ആഗോള താപനം പ്രതിരോധിക്കൽ ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്​ഥാ കരാറിൽ നരേന്ദ്ര മോദിയെടുത്ത നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന ​ അമേരിക്കൻ പ്രസിഡൻറ്​ ട്രംപിനെ കുറിച്ചൊന്നും പറഞ്ഞില്ല.ഒബാമ ഫൗണ്ടേഷൻ പ്രശ്​നങ്ങൾ തരണം ചെയ്യാൻ മാത്രം പ്രവർത്തിക്കുന്നതല്ലെന്നും അടുത്ത തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതിയുമുണ്ടെന്നും ഒബാമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibarack obamamalayalamHTLS 2017
News Summary - Barack Obama says there’s no problem we can’t solve if India, US come together
Next Story