Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിജിയുടെ ദേശീയത...

ഗാന്ധിജിയുടെ ദേശീയത പുറത്താക്കലി​േൻറതല്ല -മോദി

text_fields
bookmark_border
modi-tribute-to-gandhi
cancel

ന്യൂഡൽഹി: രാഷട്രപിതാവ്​ മഹാത്മാഗാന്ധി വിഭാവനം ചെയ്​ത ദേശീയത സങ്കുചിതത്തിൻെറയോ പുറത്താക്കലിൻെറയോ ആയിരുന്നില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ദി ന്യൂയോർക്ക്​ ടൈംസിൽ ‘എന്തുകൊണ്ട്​ ഇന്ത്യക്കും ലോകത്തിനും ഗാന്ധിജിയെ ആവശ്യമാണ്​’ തലക്കെട്ടിൽ വന്ന ലേഖനത്തിലാണ്​ മോദി ഗാന്ധിജിയെ അനുസ്​മരിച്ചത്​. ഒരു ദേശീയവാദിയാവാതെ ഒരാൾക്ക്​​ അന്തർദേശീയവാദിയാവാൻ സാധ്യമല്ലെന്ന്​ ഗാന്ധിജി പറഞ്ഞിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

ദേശീയത യാഥാർഥ്യമായാലേ അന്തർദേശീയത സാധ്യമാവൂ. അതായത്​, വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ സംഘടിച്ച്​ ഒരു വ്യക്തി പോലെ പ്രവർത്തിക്കുക. സമൂഹത്തിലെ വിവിധ വിഭാഗം ആളുകളുടെ വിശ്വാസം ഗാന്ധിജി ആർജ്ജിച്ചെടുത്തിരുന്നു. 1917ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ മില്ലുടമകളും തൊഴിലാളികളും തമ്മിൽ നിലനിന്ന സംഘർഷത്തിൽ മധ്യസ്ഥത വഹിച്ച്​ പ്രശ്​നം ഭംഗിയായി പരിഹരിച്ചത്​ അതിനുദാഹരണമാണെന്നും മോദി ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

ഗാന്ധിജി എങ്ങനെയാണ്​ ഒരു വസ്​തുവിനെ ബൃഹത്തായൊരു രാഷ്​ട്രീയവുമായി കൂട്ടിചേർത്തതെന്നും മോദി ലേഖനത്തിൽ പറയുന്നു. നൂൽ നൂൽക്കാനുള്ള ചർക്കയെന്ന ചക്രത്തേയും ഖാദിയേയും സ്വന്തം വീട്ടിൽ നെയ്​തെടുത്ത വസ്​ത്രത്തേയും സാമ്പത്തിക സ്വാശ്രയത്വത്തിൻെറ അടയാളമാക്കി മാറ്റിയത്​ ഗാന്ധിജിയല്ലാതെ മറ്റാരാണെന്നും മോദി ചോദിക്കുന്നു.

ലോകത്ത്​ നിരവധി ബൃഹത്തായ പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്​. ഇന്ത്യയിൽ പോലും ധാരാളം പേർ സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ട്​. വലിയ തോതിലുള്ള പൊതുജന പങ്കാളിത്തമാണ്​ ഗാന്ധിയൻ സമരമാർഗത്തെ വേറിട്ടു നിർത്തിയത്​​. മാഹാത്​മഗാന്ധി ഒരിക്കലും ഭരണ മേഖലയിലോ തെരഞ്ഞെടുപ്പിലോ നിന്നിട്ടില്ല. അദ്ദേഹത്തെ അധികാരം ഭ്രമിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ പൗരൻമാർക്കും ഐശ്വര്യവും അന്തസുമുള്ള ഒരു​ ലോകമാണ്​ ഗാന്ധിജി വിഭാവനം ചെയ്​തത്​. ലോകം അവകാശങ്ങളെ കുറിച്ച്​ സംസാരിച്ചപ്പോൾ ഗാന്ധിജി കടമകളെ കുറിച്ച്​ ഊന്നി പറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimahatma gandhimalayalam newsindia newsBapu
News Summary - Bapu’s nationalism was never narrow or exclusive said Mahatma gandhi -india news
Next Story