Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hanging
cancel
Homechevron_rightNewschevron_rightIndiachevron_rightബാങ്ക്​ ജീവനക്കാരി...

ബാങ്ക്​ ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യക്കുറിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്​ഥന്‍റെ ഉൾപ്പെടെ പേര്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ​ അയോധ്യയിൽ പൊതുമേഖല ബാങ്ക്​ ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ. ഒക്​ടോബർ 30നാണ്​ സംഭവം.

പഞ്ചാബ്​ നാഷനൽ ബാങ്ക്​ ജീവനകാരിയായ ശ്രദ്ധ ഗുപ്​തയെയാണ്​ സീലിങ്​ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ശ്രദ്ധയുടെ പാദങ്ങൾ നിലത്ത്​ മുട്ടിയ നിലയിലായിരുന്നു. അതിനാൽ തന്നെ കൊലപാതക​മാണോയെന്ന കാര്യവും പൊലീസ്​ പരിശോധിച്ച്​ വരികയാണ്​. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന്​ പൊലീസ്​ പറഞ്ഞു.

യുവതിയുടെ മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ഒരു ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു ഐ.പി.എസ്​ ഉദ്യോഗസ്​ഥനെക്കുറിച്ചാണ്​ ആത്മഹത്യക്കുറിപ്പിലെ പ്രധാന പരാമർശം. കൂടാതെ അയോധ്യയിലെ എസ്​.എസ്​.പിയായിരുന്ന ആശിഷ്​ തിവാരി, യുവതിയുടെ മുൻ പ്രതിശ്രുത വരൻ വിവേക്​ ഗുപ്​ത, ഫൈസാബാദ്​ പൊലീസിലെ അനിൽ റാവത്ത്​ എന്നിവരുടെ​ പേരുകളും​ ആത്മഹത്യക്കുറിപ്പിൽ പറയുന്നു​.

2015ലാണ്​ ശ്രദ്ധ ഗുപ്​ത ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്​. പിന്നീട്​ വകുപ്പുതല പരീക്ഷയെഴുതി സ്​ഥാനക്കയറ്റം നേടി. 2018ൽ ഫൈസാബാദിൽ നിയമനം നേടി. ലഖ്​നോവിലെ രാജാജിപുരം സ്വദേശിയാണ്​ അവിവാഹിതയാണ്​ ശ്രദ്ധ.

ശ്രദ്ധയുടെ മരണത്തിൽ വിവേക്​ ഗുപ്​തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റത്തിന്​ കുറിപ്പിൽ പറയുന്ന നാലു​പേർക്കെതിരെ കേസെടുക്കുകയും ചെയ്​തു.

പ്രതിശ്രുത വരന്​ നിരവധി പെൺകുട്ടികളുമായി ബന്ധം ഉണ്ടെന്ന്​ മനസിലാക്കിയതോടെ ശ്രദ്ധ വിവാഹത്തിൽനിന്ന്​ പിന്മാറിയിരുന്നതായി മാതാവ്​ സുനീത പറയുന്നു. വിവേകിന്‍റെ സുഹൃത്തുക്കളാണ്​ അനിലും ആശിഷും. ഇവർ നിരന്തരം ശ്രദ്ധയെ അപമാനിച്ചിരുന്നതായി അടുത്ത ബന്ധുവും മൊഴി നൽകി.

രാവിലെ പാൽക്കാരൻ വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുടമസ്​ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ ജനലിലൂടെ നോക്കിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃത​േദഹം ആശുപത്രിയിലേക്ക്​ മാറ്റി.

പൊലീസുകാരുടെ പേരെഴുതിവെച്ച്​ യുവതി ആത്മഹത്യ ചെയ്​ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​ പറഞ്ഞു.

'അയോധ്യയിലെ വനിത പിൻ.എൻ.ബി ജീവനക്കാരിയുടെ ആത്മഹത്യക്കുറിപ്പിൽ പൊലീസുകാരെ സൂചിപ്പിക്കുന്നു. യു.പിയിലെ ക്രമസമാധാന നിലയാണ്​ ഇതിൽനിന്ന്​ വ്യക്തമാക്കുന്നത്​. ഒരു ഐ.പി.എസ്​ ഉദ്യോഗസ്​ഥന്‍റെ പേര്​ ഉയർന്നുവരുന്നത് ഗുരുതര വിഷയമാണ്​. ജുഡീഷ്യൽ അ​േന്വഷണം വേണം' -അഖിലേഷ്​ യാദവ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceBank officialSuicide
News Summary - Bank official found hanging in UP suicide note naming IPS officer
Next Story