2,650 കോടിയുടെ ബാങ്ക് വായ്പ വെട്ടിപ്പ്: സൂം ഡെവലപേഴ്സ് കമ്പനി ഡയറക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 2,650 കോടി രൂപയുടെ ബാങ്ക് വായ്പ വെട്ടിപ്പിലെ പ്രതി മുംബൈ കേന്ദ്രമായ കമ്പനി ഡയറക്ടർ വിജയ് എം. ചൗധരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പ്രിവൻഷൻ ഒാഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എൽ.എ) അനുസരിച്ചാണ് അറസ്റ്റ്.
സൂം െഡവലപേഴ്സ് ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രമോട്ടർ കൂടിയായ ചൗധരിയും കൂട്ടാളികളും ചേർന്ന് 25 ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ തട്ടിപ്പ് നടത്തിയത്. സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ പ്രകാരമാണ് വിജയ് എം. ചൗധരിയടക്കമുള്ളവർക്കെതിരെ എൻഫോഴ്സ്മെൻറ് കേസെടുത്തത്. 2015 ജൂലൈയിൽ യു.എസിലെ കാലിഫോർണിയയിൽ 1,280 ഏക്കർ ഭൂമി, കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിരുന്നു.
ചൗധരി അയാളുടെയും കൂട്ടാളികളുടെയും പേരിൽ 485ഒാളം കമ്പനികൾ രൂപവത്കരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. രാജ്യത്തുണ്ടായ ഏറ്റവും വലിയ വായ്പ തട്ടിപ്പിെൻറ ആസൂത്രകൻ ചൗധരിയാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതിനകം 130 കോടിയുടെ ആസ്തികൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
