ബാങ്ക് അക്കൗണ്ട്: കെ.വൈ.സിയിൽ മതം രേഖപ്പെടുത്തേണ്ട –സർക്കാർ
text_fieldsന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ആരംഭിക്കുേമ്പാൾ കെ.വൈ.സി ഫോറത്തിൽ മതം രേഖപ്പെടുത്തണം എന്ന നിബന്ധനയില്ലെന്ന് കേന്ദ്ര സർക്കാർ. കെ.വൈ.സിയിൽ മതം രേഖപ്പെടുത്തൽ നിർബന്ധമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് െറഗുലേഷൻ ആക്ട് (ഫെമ) പ്രകാരം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ അക്കൗണ്ട് തുറക്കാനും ആസ്തി വാങ്ങാനും അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആസ്തി വാങ്ങാനും സാധിക്കുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അരങ്ങേറുേമ്പാഴായായിരുന്നു ബാങ്കുകളിലും മതത്തിെൻറപേരിൽ വേർതിരിവിന് ഒരുങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
