Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ പട്ടാപകൽ...

ചെന്നൈയിൽ പട്ടാപകൽ ബാങ്കിൽ കവർച്ച; സ്വർണവും പണവും ഉൾപ്പടെ 20 കോടിയുടെ നഷ്ടം

text_fields
bookmark_border
ചെന്നൈയിൽ പട്ടാപകൽ ബാങ്കിൽ കവർച്ച; സ്വർണവും പണവും ഉൾപ്പടെ 20 കോടിയുടെ നഷ്ടം
cancel

ചെന്നൈ: പട്ടാപകലിൽ ആയുധധാരികളായ സംഘം ഫെഡറൽബാങ്കിൽ കോടികളുടെ പണവും സ്വർണവും കൊള്ളയടിച്ച്​ രക്ഷപ്പെട്ടു. നഗരത്തിലെ അരുമ്പാക്കം നുറടി റോഡിലെ ഫെഡറൽ ബാങ്കിന്‍റെ ശാഖയിൽ സ്വർണം പണയം വെക്കുന്ന 'ഫെഡ്​ ബാങ്ക്​'(ഫാസ്റ്റ്​ ഗോൾഡ്​ ലോൺസ്​) വിഭാഗത്തിൽ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. ഇരുചക്ര വാഹനങ്ങളിലെത്തിയ മൂന്നംഗ കൊള്ളസംഘം ബാങ്കിലെ കാവൽക്കാരനെയും ജീവനക്കാരെയും തോക്കും കത്തികളും ചൂണ്ടി ഭീഷണിപ്പെടുത്തി കയർക്കൊണ്ട്​ കെട്ടി ബന്ദികളാക്കിയതിനുശേഷം ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണാഭരണ ശേഖരവും കോടികളുടെ റൊക്കപണവും കൊള്ളയടിച്ച്​ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ്​ സിറ്റി നോർത്ത്​ അഡിഷനൽ കമീഷണർ അൻപു, ഡെപ്യൂട്ടി കമീഷണർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്ഥലത്ത്​ എത്തി പരിശോധന നടത്തി. പൊലീസ്​ നായയെ കൊണ്ടുവന്നും തെളിവെടുപ്പ്​ നടത്തി. ബാങ്കിലും പരിസരത്തും സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളും പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​.

ഇതേ ബാങ്കിലെ ജീവനക്കാരനും സംഘത്തിലുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. മൊത്തം 20 കോടിയോളം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടതായാണ്​ കണക്കാക്കപ്പെടുന്നത്​. പ്രതികളെ പിടികൂടുന്നതിന്​ നാല്​​ പ്രത്യേക പൊലീസ്​ ടീമുകളെ നിയോഗിച്ചു.

പ്രതികൾ തനിക്ക്​ മയക്കുമരുന്ന്​ കലർത്തിയ ശീതളപാനീയം നൽകി കുടിക്കാൻ നിർബന്ധിച്ചതായി കാവൽ ജീവനക്കാരനായ ശരവണൻ പറഞ്ഞു.ജനങ്ങൾ തിങ്ങിപ്പാർക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന തിരക്കേറിയ സ്ഥലത്ത്​ നടന്ന കൊള്ളസംഭവം ഞെട്ടലുളവാക്കിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank heist
News Summary - bank heist in Chennai; currency, gold worth Rs 20cr looted
Next Story